mehandi banner desktop
Chavakkad online

കടപ്പുറത്തൊരു ബഷീർ പുസ്തകം പ്രകാശനം ചെയ്തു

Ft

കടപ്പുറം : കടപ്പുറത്തിൻ്റെ കഥാകാരൻ ബഷീർ ചാവക്കാടിൻ്റെ ഓർമ്മകൾ പറയുന്ന പുസ്തകം എഴുത്തുകാരൻ വി.ആർ സുധീഷ് ഡോ സ്വപ്‌ന സി കോമ്പത്തിനു നൽകി പ്രകാശനം ചെയ്തു. മുനക്കകടവ് ഹാർബർ ലേബർ യൂണിയൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുനക്കകടവ് ഹാർബറിൽ ഒരുക്കിയ വേദിയിൽ സെയ്തുമുഹമ്മത് പോക്കാകില്ലത്ത് അദ്ധ്യക്ഷത വഹിച്ചു.

Jan oushadi

വി. ആർ സുധീഷ് ഡോക്ടർ സ്വപ്‌ന , മുഖ്‌താർ ഉദരം പൊയിൽ, പ്രസാദ് കാക്കശ്ശേരി, പുഷ്പാകരൻ കണ്ടാണശ്ശേരി, പി എ അഷ്ക്കർ, എൻ ഉബൈദ് തുടങ്ങിയവർ സംസാരിച്ചു. ബഷീർ ചാവക്കാട് മറുപടി പ്രസംഗം നടത്തി. പി.എസ് മുഹമ്മദ് സ്വാഗതവും പി എം ബദറുദ്ധീൻ നന്ദിയും പറഞ്ഞു.

Comments are closed.