ചാവക്കാട് : എടക്കഴിയൂർ തെക്കേമദ്രസ്സ ബീച്ചിൽ കനത്ത മഴയെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. കുന്ദംചേരി പാത്തുട്ടി, പള്ളിച്ചാലിൽ ഹബീബ്, കേരന്റകത്ത് പാത്തു, പാലക്കൽ സുലൈഖ, പാലക്കൽ മനാഫ്, മാടത്തയിൽ അബ്‍ദുൾ റഹിമാൻ, ചെറിയകത്തു സിദ്ദിഖ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
ഗുരുവായൂർ നഗരസഭയിൽ പെരുമ്പായ്പ്പടി, പേരകം മേഖലയിൽ ആളുകളെ മാറ്റി താമസിപ്പിച്ചു. പെരുമ്പായ്പ്പടിയിൽ ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് മാറ്റിയത്. പൂക്കോട്
താഴിശ്ശേരി മിലാന കോളനി പ്രദേശത്ത് വീടുകളിൽ വെള്ളം കയറി. ആവശ്യം വന്നാൽ ശ്രീകൃഷ്ണ സ്കൂളിൽ ക്യാമ്പ് തുറക്കും.