mehandi banner desktop
Chavakkad online

മത്സ്യത്തൊഴിലാളികൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു

Ft

ചാവക്കാട്: ചാവക്കാട് നഗരസഭ മത്സ്യത്തൊഴിലാളികൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു.  എൻ.കെ. അക്ബർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് മത്സ്യത്തൊഴിലാളികൾക്കാണ് വാട്ടർ ടാങ്ക് നൽകിയത്.  നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. 

Jan oushadi

വൈസ് ചെയർമാൻ കെ. കെ. മുബാറക്ക് സ്വാഗതം ആശംസിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ ആർ. നായർ പദ്ധതി വിശദീകരണം നടത്തി. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ.വി, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പ്രസന്ന രണദിവെ, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ  എം.ആർ. രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷാഹിന സലീം നന്ദി പറഞ്ഞു. ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.