mehandi banner desktop
Chavakkad online

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

Ft

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ ഒരുക്കിയ ഇഫ്താർ കുടുംബ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് എക്സിറ്റ് 18 ലെ വനാസ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ചാവക്കാട് നിവാസികൾ,  ക്ഷണിക്കപ്പെട്ട അഥിതികൾ, റിയാദിലെ മാധ്യമ, സാമൂഹിക, സാംസ്കാരിക, സംഘടനാ പ്രമുഖർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.ഇഫ്താർ കമ്മിറ്റി കൺവീനർ സിറാജുദ്ധീൻ ഓവുങ്ങലിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച കുടുംബ സംഗമം സാമൂഹിക പ്രവർത്തകൻ ശിഹാബ്  കൊട്ടുകാട് ഉദ്‌ഘാടനം ചെയ്തു. ഷാഫി വടക്കേകാട് പ്രാർത്ഥനാ സദസ്സിനു കാർമികത്വം വഹിച്ചു.  പ്രസിഡണ്ട് സയ്യിദ് ജാഫർ തങ്ങൾ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും ട്രഷറർ മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു. ചെയർമാൻ ഷാഹിദ് അറക്കൽ, ജയൻ കൊടുങ്ങല്ലൂർ (റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറി), റഹ്മാൻ മുനമ്പത്ത് (ഫോർക്ക), ജില്ലാ സംഘടനാ പ്രതിനിധികളായ മുഹമ്മദ് കുട്ടി (കെ എം സി സി ), നാസർ വലപ്പാട് (ഒ ഐ സി സി), രാധാകൃഷ്ണൻ കലവൂർ (തൃശ്ശൂർ ജില്ലാ പ്രവാസി കൂട്ടായ്മ), കൃഷ്ണ കുമാർ (തൃശ്ശൂർ ജില്ലാ സൗഹൃദ വേദി), ഷാനവാസ് (കിയ) , ആഷിഖ് (വലപ്പാട് കൂട്ടായ്മ), നസീബ് കലാഭവൻ, അബ്ദുൽ നാസർ, സൈഫ് കായംകുളം, നിഹാസ് പാനൂർ,  ആരിഫ് വൈശ്യം വീട്ടിൽ, ഷഹീർ ബാബു, ഫായിസ് ബീരാൻ, കബീർ വൈലത്തൂർ, യൂനസ് പടുങ്ങൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  ഉണ്ണിമോൻ പെരുമ്പിലായി, സലീം അകലാട്, അലി പൂത്താട്ടിൽ, ഖയ്യൂം അബ്ദുള്ള, സുബൈർ കെ പി, അഷ്‌കർ അഞ്ചങ്ങാടി, ഷഫ്‌നാസ് മാട്ടുമ്മൽ, ആഷിഫ് ബഷീർ, അൻവർ അണ്ടത്തോട്, സലിം പാവറട്ടി, ഷഹബാസ് പാലയൂർ, റഹ്മാൻ ചാവക്കാട്, നൗഫൽ തങ്ങൾ, ഫിറോസ് കോളനിപ്പടി, ഇജാസ് മാട്ടുമ്മൽ, ജഹാൻഗീർ, ഷെഫീഖ് അലി തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി.

Jan oushadi

Comments are closed.