mehandi new

വൈവാഹിക സംഗമം

fairy tale

ഗുരുവായൂര്‍ : കരുണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പെട്ട യുവതി യുവാക്കള്‍ക്കായി വൈവാഹിക സംഗമം നടത്തി. കരുണ ഹാളില്‍ നടന്ന സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം യുവതി യുവാക്കള്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കരുണ ചെയര്‍മാന്‍ ഡോ.കെ.ബി സുരേഷ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് അമ്മമാര്‍ക്കുള്ള പെന്‍ഷന്‍ വിതരണം, കുട വിതരണം, വിദ്യാഭ്യാസ ധനസഹായം എന്നിവയും ഉണ്ടായിരുന്നു. പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കൃഷ്‌ണേന്ദു ശശിധരനെയും, ഭിന്നശേഷിയുള്ള നിക്‌സനേയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. കെ.കൃഷ്ണകുമാര്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, വേണു പ്രാരത്ത്, വിശ്വനാഥന്‍ ഐനിപ്പുള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

Macare health second

Comments are closed.