കരനെല്‍കൃഷി പദ്ധതി – ചാവക്കാട് നഗരസഭ വിത്തെറിഞ്ഞു
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ചാവക്കാട് : നഗരസഭയും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന കരനെല്‍കൃഷി പദ്ധതിയുടെ മുനിസിപ്പല്‍ തല ഉദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ ശ്രീ കെ.വി അബ്ദുള്‍ഖാദര്‍ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ശ്രീ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി മഞ്ജുഷ സുരേഷ് സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍രായ എം.ബി രാജലക്ഷ്മി, എ.എ മഹേന്ദ്രന്‍, കെ.എച്ച്. സലാം, എ.സി ആനന്ദന്‍, കൗണ്‍സിലര്‍മാരായ ഹസീന സലീം, ബുഷറ ലത്തീഫ്, ബാബുരാജ് കെ.എസ്, പി.വി പീറ്റര്‍, ശാന്ത സുബ്രഹ്മണ്യന്‍, പി.ഐ വിശ്വംഭരന്‍, ഷാഹിദ മുഹമ്മദ്, കര്‍ഷകസംഘം പ്രതിനിധി ജോസ്, ജോണി, കൃഷി അസിസ്റ്റന്റ് ശ്രീ ജോഷി എന്നിവര്‍ സംസാരിച്ചു.
നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ ലഭ്യമായ മുഴുവന്‍ സ്ഥലവും പ്രയോജനപ്പെടുത്തി 12.5 ഏക്കറോളം വരുന്ന കരഭൂമിയില്‍ നെല്‍കൃഷി നടത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയിരുന്ന കരനെല്‍കൃഷിയെ വീണ്ടും പ്രോത്സാഹിപ്പിക്കുന്നതിനാണ് ചാവക്കാട് നഗരസഭയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.