ചാവക്കാട് : ഗോഡൗണുകളിൽ സൂക്ഷിക്കുന്നത് മഴ നനഞ്ഞ അരിച്ചാക്കുകളെന്നു സംശയം. ഓണത്തിനു ചാവക്കാട് താലൂക്കിലെ റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യാനുള്ള പച്ചരി ചാക്കുകള്‍ കഴിഞ്ഞ ദിവസം ഗോഡൗണില്‍ എത്തിയത് മഴ സുരക്ഷയില്ലാതെ. ചാവക്കാട് പാലയൂരിലുള്ള അരി ഗോഡൗണിലേക്കു വന്ന അരിച്ചാക്കുകളാണ് മഴയില്‍ നിന്ന് സംരക്ഷണം ഒരുക്കാതെ തുറന്ന ലോറികളില്‍ കൊണ്ടുവന്നത്. മഴയും വെയിലും മാറി മാറി വരുന്ന കാലാവസ്ഥയില്‍ ടാര്‍പായയോ പ്ലാസ്റ്റിക് ഷീറ്റോ ഉപയോഗിച്ച് കെട്ടിപൊതിയാതെയാണ് തൃശൂരില്‍ നിന്നും പച്ചരി എത്തിയത്.
ഇത്തരത്തിലുള്ള നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളാണ് മഴകൊണ്ട് പൂത്തതും നാറിയതുമായ അരി റേഷന്‍ കടകളില്‍ പൊതുവിതരണത്തിനു എത്താന്‍ കാരണമാകുന്നത്. അരി കേടുവന്നെന്നു പറഞ്ഞു സ്വകാര്യ മില്ലുകള്‍ക്ക് മറിച്ചു വില്‍ക്കുകയാണെന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് അധികൃതരുടെ നടപടി. ഇത് സാധാരണ ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണെന്നും അധികൃതരുടെ പിടിപ്പുകേടാണെന്നും നാട്ടുകാര്‍ ആക്ഷേപിച്ചു.
കരാറുകാരനായ സ്വകാര്യ വ്യക്തിയുടെ നിയന്ത്രണത്തിലുള്ളതാണ് പാലയൂരിലെ പച്ചരി ഗോഡൗണ്‍