mehandi new

വാട്ട്സ്ആപ്പ് പെൺവാണിഭ നെറ്റ്‌വർക്ക്: ഗുരുവായൂർ സ്വദേശി ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

fairy tale

ഗുരുവായൂര്‍ : ഗുരുവായൂര്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ കേരളത്തിലുടനീളം പെണ്‍വാണിഭം നടത്തി വന്നിരുന്ന വന്‍ പെണ്‍വാണിഭ ശൃംഗലയിലെ മുഖ്യ സൂത്രധാരനടക്കം മൂന്നുപേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. വാട്ട്‌സ്അപ്പ് ഗ്രൂപ്പിലെ അഡ്‌മിനും, ഗ്രൂപ്പ് കണ്‍ട്രോളറുമായ ഗുരുവായൂര്‍ കര്‍ണ്ണംകോട്ട് ബസാര്‍ അമ്പാടി വീട്ടില്‍ അജയ് (24) നെ തിങ്കളാഴ്ച്ച സ്റ്റേഷനിലെത്തിച്ച് അറസ്റ്റുചെയ്ത് റിമാന്റ് ചെയ്തു. അജയുടെ കൂട്ടാളികളായ രണ്ടാം പ്രതിയും, ഗ്രൂപ്പ് കണ്‍ട്രോളറുമായ കൊടുങ്ങല്ലൂര്‍ എസ് എന്‍ പുരം മരോട്ടിക്കല്‍ വീട്ടില്‍ എം. ജെ. ഷോജിന്‍ (21), പാലക്കാട് പെരിങ്ങോട് ഐനിക്കാട് വീട്ടില്‍ രജ്ഞിത് (41) എന്നിവരെ സൈബര്‍ പെട്രോളിങ്ങ് സംഘത്തിന് പെണ്‍വാണിഭ സംഘം ഗുരുവായൂരില്‍ വിലസുന്നുവെന്ന് ജില്ല പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരുവായൂര്‍ അസി പോലീസ് കമ്മീഷണര്‍ സി. പ്രേമാനന്ദ കൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം ഗുരുവായൂര്‍ ടെമ്പിള്‍ സിഐ ജി. അജയകുമാറും സംഘവും പ്രതികളെ അറസ്റ്റുചെയ്തത്.

planet fashion

റിമാന്റിലുള്ള പ്രതിയും, പെണ്‍വാണിഭ ശൃംഗലയിലെ മുഖ്യ സൂത്രധാരനുമായ അജയിന്റെ ഫോണ്‍ പരിശോധനയിലാണ് ഷോജിനും, രജ്ഞിതും പിടിയിലായത്. ഓള്‍ കേരള റിയര്‍ മീറ്റ് എന്ന പേരിലാണ് വാട്ട്‌സ് അപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിയ്ക്കുന്നത്. ഒരാളില്‍ 1600 ലേറെ ഇടപാടുകാരുണ്ട്. ഈ ശൃംഗലയിലെ മറ്റുള്ളവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന. വിവിധ പ്രായ പരിധിയിലുള്ള പെണ്‍കുട്ടികളെ ഓണ്‍ലൈനിലൂടെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് പ്രതികളുടെ രീതിയെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ ജി. അജയകുമാര്‍ പറഞ്ഞു.

ഒരു രാത്രിയ്ക്ക് ഒരാള്‍ക്ക് കമ്മീഷനുള്‍പ്പടെ മുപ്പതിനായിരം രൂപ വരേയാണ് വിലയിടുന്നത്. അതില്‍ പതിനായിരം രൂപ വാട്ട്‌സ് അപ്പ് അഡ്മിനും, ഒരുവിഹിതം ഏജന്റിനും ലഭിയ്ക്കും. ഗുരുവായൂരിലെ പല പ്രമുഖ ലോഡ്ജുകളിലും ഇക്കൂട്ടര്‍ ഇടപാട് നടത്തുന്നതിന് ഉപയോഗിയ്ക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആവശ്യക്കാരായ ഉപഭോക്താക്കള്‍ക്ക് പെണ്‍കുട്ടികളുടെ മുഖം മറച്ചുള്ള അര്‍ദ്ധ നഗ്നഫോട്ടോ അയച്ചുകൊടുത്താണ് വാട്‌സപ്പ് ഗ്രൂപ്പ് ഇടപാട് നടത്തുന്നത്. കസ്റ്റഡിയിലുള്ള ഷോജിന്‍, രജ്ഞിത് എന്നിവരെ ബുധന്‍ കോടതിയില്‍ ഹാജറാക്കും. പ്രതികളെ പിടികൂടിയ സംഘത്തില്‍ എഎസ്ഐമാരായ സാജന്‍, ജയചന്ദ്രന്‍, സീനിയര്‍ സിപിഒ മാരായ സാജന്‍, ഗഗേഷ് അമ്പലപറമ്പില്‍, സി.പി.ഒ മാരായ സന്ദീപ്, റമീസ് എന്നിവരും ഉണ്ടായിരുന്നു.

Comments are closed.