എന്ത് കൊണ്ട് ഒരാനയുടെ ചരമ വാര്‍ഷികം കൊണ്ടാടപ്പെടുന്നു – ഗുരുവായൂര്‍ കേശവന്റെ നാല്പതാം അനുസ്മരണ ചടങ്ങ് നാളെ
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍: ഗുരുവായൂര്‍ കേശവന്റെ നാല്പതാം അനുസ്മരണ ചടങ്ങ് നാളെ. ഒരാനയുടെ ചരമ വാര്‍ഷികം ഇത്തരത്തില്‍ കൊണ്ടാടപ്പെടുന്ന ലോകത്തിലെ ഏക സംഭവം കേരളത്തിലെ ഗുരുവായൂര്‍ കേശവന്റേത് മാത്രമായിരിക്കും. ഗുരുവായൂര്‍ കേശവന്റെ ഐതിഹാസിക സ്മരണക്കു മുന്നില്‍ ആരാധകരും ആനത്താവളത്തിലെ പിന്‍മുറക്കാരും പ്രണാമര്‍പ്പിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഗുരുപവനപുരി ഒരുങ്ങി. അര നൂറ്റാണ്ടോളം ഗുരുവായൂരപ്പന്റെ ഇഷ്‌സേവകനായി തിടമ്പേറ്റാന്‍ ഭാഗ്യം ലഭിച്ച ഗുരുവായൂര്‍ കേശവന്റെ ജ്വലിക്കുന സ്മരണക്കു മുന്നില്‍ ഗജഗണങ്ങള്‍ ആദരാജ്ഞലിയര്‍പ്പിക്കുന വികാര നിര്‍ഭരമായ രംഗമാണ് ഗജരാജന്‍ അനുസ്മരണം. നാല് പതിറ്റാണ്ട് മുന്‍പ് ഏകാദശി പുലര്‍വേളയില്‍ മോക്ഷപദംനേടിയ ഗുരുവായൂര്‍കേശവന്റെ 40-ാം അനുസ്മരണ ചടങ്ങാണ് വെള്ളിയാഴ്ച.
1922 ജനുവരിയില്‍ നിലമ്പൂര്‍ വലിയ രാജ ഗുരുവായൂര്‍ ക്ഷേത്രത്തിനു സമ്മാനിച്ചതാണ് കേശവനെ. അന്ന് പത്തുവയസ്സ് മാത്രം പ്രായമുള്ള ചെറിയ കുട്ടി ആനയായിരുന്നു കേശവന്‍. കേശവന്‍ വളരുന്നതോടൊപ്പം ഭക്തജനങ്ങളില്‍ കേശവനോടുള്ള ഇഷ്ടവും വര്‍ദ്ധിച്ചു. കേശവന്റെ രൂപവും ബുദ്ധിയും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു.
1976 ഡിസംബര്‍ രണ്ടിന് ഒരേകാദശിനാളില്‍ പുലര്‍ച്ചെയാണ് ഗുരുവായൂര്‍ കേശവന്‍ മോക്ഷപ്രാപ്തി നേടിയത്. നവമി വിളക്കിന് സ്വര്‍ണ്ണക്കോലമേറ്റി നിന്നിരുന്ന കേശവന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍്ന്ന് കോലം ഇറക്കി പറ്റാനയായി നിന്നിരുന്ന കുട്ടികൃഷ്ണനിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിനു പുറത്തേക്ക് കൊണ്ടു വന്ന കേശവന്‍ പുലര്‍ച്ചെ ചരിഞ്ഞു. അറുപത്തിയഞ്ചു വയസ്സ് പ്രായമായിരുന്നു.
കേശവന്‍ ഇഹലോകവാസം വെടിഞ്ഞുവെങ്കിലും ആരാധകരുടെ മനസ്സില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. കേശവന്റെ സ്മരണക്കായി ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ സ്ഥാപിച്ചിട്ടുള്ള കേശവ പ്രതിമ ഇതിനുദാഹരണമാണ്. ജീവന്‍ തുടിക്കുന്ന ഈ പ്രതിമ ആദ്യമായി ഗുരുവായൂരിലെത്തുവര്‍ മണിക്കൂറുകളോളം നോക്കി നില്‍ക്കുന്ന കാഴ്ച പതിവാണ്. ക്ഷേത്ര സന്നിധിയില്‍ വിവാഹിതരാവുന്ന ദമ്പതികള്‍ ഈ പ്രതിമക്കു മുന്നില്‍ ഫോട്ടോക്ക് പോസ് ചെയ്യാതെ പോവുന്നത് അപൂര്‍വ്വമാണ്. ദേവസ്വം ആനത്തറവാട്ടിലെ ഗജഗണങ്ങള്‍ പ്രതിമക്കു മുന്നിലെത്തി വരിയായി നിന്ന് തുമ്പി ഉയര്‍ത്തി നമസ്‌കരിച്ചാണ് കേശവനെ സ്മരിക്കുക. ഗജവൃന്ദം നമ്രശിരസ്‌കരാവുന്ന ഈ അപൂര്‍വ്വ മുഹൂര്‍ത്തതിന് സാക്ഷ്യം വഹിക്കാന്‍ വിദേശീയരടക്കം ആയിരങ്ങളാണ് എത്തുക. രാവിലെ ഒന്‍പത് മണിയോടെ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ആനയൂട്ടിന് ശേഷം മുപ്പതോളം ആനകള്‍ വരിയായി ഗുരുവായൂര്‍ ക്ഷേത്രം വലംവച്ചെത്തി തെക്കേനടയിലെ ശ്രീവത്സം ഗസ്റ്റ് ഹൗസ് അങ്കണത്തിലെ കേശവ പ്രതിമക്കു മുന്നില്‍ അണി നിരക്കും. തുടര്‍ന്ന് ആനത്തറവാട്ടിലെ ഇപ്പോഴത്തെ കാരണവര്‍ ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ കേശവപ്രതിമയില്‍ പുഷ്പചക്രം സമര്‍പ്പിച്ച് പുഷ്പാര്‍ച്ചന നടത്തും. ഗുരുവായൂരപ്പന്റെയും കേശവന്റെയും ഛായചിത്രം വഹിച്ച് ഘോഷയാത്രയായാണ് ആനകള്‍ എത്തുക. കേശവന്റെ തലയെടുപ്പ് പോലെ തന്നെയാണ് അനുസ്മരണ ചടങ്ങും. കേശവനെ പോലെ പ്രസിദ്ധിയുള്ളതായി ഈ ചടങ്ങും മാറിക്കഴിഞ്ഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.