പുന്നയൂര്‍: യുവത്വത്തിന്റെ ചുറുചുറുക്കുമായി യു ഡി എഫ് ഗുരുവായൂര്‍ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. പി എം സാദിഖലിയുടെ  പുന്നയൂരിലെ  വാഹന പ്രചാരണ ജാഥ രാവിലെ വടക്കേ പുന്നയൂരില്‍ നിന്നും ആരംഭിച്ചു. തെക്കിനേടത്ത് പടി, തെക്കേ പുന്നയൂര്‍, കുരഞ്ഞിയൂര്‍ കോളനി, അവിയൂര്‍, എടക്കര, മിനി സെന്റര്‍, കുഴിങ്ങര, വെട്ടിപ്പുഴ, മന്ദലാംകുന്ന് വടക്കേ ബീച്ച്, യാസീന്‍ പള്ളി ബീച്ച്, മുഹിയുദ്ധീന്‍ പള്ളി നാല് മൂല, മൂന്നൈനി ബീച്ച്, ഖലീഫ കോളനി, അംബാല, ഒറ്റയിനി ബീച്ച്, കാട്ടിലെ പള്ളി പരിസരം, കുഞ്ചേരി, പഞ്ചവടി ബീച്ച്, എടക്കഴിയൂര്‍ ഹൈസ്കൂള്‍ പടിഞ്ഞാറ്, മുഹിയുദ്ധീന്‍ പള്ളി പരിസരം, കാജാ സെന്റര്‍, ചുക്ക് ബസാര്‍, അതിര്‍ത്തി എന്നിവടങ്ങളിലെ സ്വീകരനങ്ങള്‍ക്ക് ശേഷം  രാത്രി പത്ത് മണിക്ക് തെക്കേ ഇന്നത്തെ പ്രചാരണ യാത്രക്ക് സമാപനമാകും.