
വെളിയങ്കോട്: വയനാട് ദുരിതബാധിതർക്ക് ഇരയായവർക്ക് സഹായം എത്തിക്കുന്നതിന് വേണ്ടി വെളിയങ്കോട് ഗവൺമെന്റ് ഫിഷറീസ് എൽപി സ്കൂളിലെ വിദ്യാർഥികൾ അവരുടെ കുഞ്ഞു സമ്പാദ്യത്തിൽ നിന്ന് സ്വരൂപിച്ച 10507 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്കൂൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനാധ്യാപിക കെ ബി സുനിത ടീച്ചർ ഡെപ്യൂട്ടി തഹസിൽദാർ കെ കെ ഗോപാലകൃഷ്ണന് തുക കൈമാറി. പിടിഎ പ്രസിഡണ്ട് ടി എ കുഞ്ഞു, എസ് എം സി ചെയർമാൻ എച്ച് എച്ച് ഫൈസൽ, എസ് എം ഡി സി ചെയർമാൻ കെ കെ സംറത്ത്, എംടിഎ പ്രസിഡന്റ് ഷംസി അൻവർ, വൈസ് പ്രസിഡണ്ട് മാജിതാ മിഥിലാജ് തുടങ്ങിയവർ സന്നിഹിതരായി.

Comments are closed.