mehandi new

നഗരത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് ചാടിയ യുവതിക്കും യുവാവിനും ഗുരുതരമായ പരിക്കേറ്റു

fairy tale

ചാവക്കാട് : നഗരത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് ചാടിയ യുവതിക്കും യുവാവിനും ഗുരുതരമായ പരിക്കേറ്റു. ചാവക്കാട് ബസ്സ്റ്റാന്റിനടുത്ത് താമസിക്കുന്ന പെരിങ്ങാട്ട് വീട്ടിൽ അക്ഷിത്(23), ഓവാട്ട് വീട്ടിൽ സ്മിന(18 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളിൽ നിന്നും കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലേക്കാണ് ഇരുവരും ചാടിയത്. പരിക്കേറ്റ ഇരുവരെയും ചാവക്കാട് ടോട്ടൽ കെയർ ആമ്പുലൻസ്, ഗുരുവായൂർ ഫയർ ഫോഴ്സ്, ചാവക്കാട് പോലീസ് എന്നിവരുടെ സഹായത്തോടെ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റി.

ഗുരുവായൂർ എം എൽ എ എൻകെ അക്ബർ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി.

planet fashion

Comments are closed.