mehandi banner desktop

കളഞ്ഞു കിട്ടിയ സ്വർണ്ണ മോതിരം ഉടമക്ക് തിരിച്ചു നൽകി യുവതി മാതൃക കാട്ടി

fairy tale

പുന്നയൂർകുളം : കളഞ്ഞു കിട്ടിയ സ്വർണ്ണ മോതിരം ഉടമക്ക് തിരിച്ചു നൽകി യുവതി മാതൃക കാട്ടി. വടക്കേകാട് ചിക്കൻ വ്യാപാരിയായ കുഴിക്കണ്ടത്തിൽ അഷ്‌റഫിന്റെ മകൾ അഫ്ന അനീഷ്നാണ് ആൽത്തറ സെന്ററിൽ നിന്ന് മോതിരം കളഞ്ഞു കിട്ടിയത്. സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു. വ്യാപാരിയായ ഷാഫിയെ വിവരം ധരിപ്പിച്ചതിനെ തുടർന്ന് മോതിരം മാർച്ചെന്റ്സ് അസോസിയേഷൻ ഓഫീസിൽ എൽപ്പിക്കുകയയിരുന്നു. വാട്സപ്പ് ഗ്രൂപ്പിൽ അറിയിപ്പ് നൽകിയതിനെ തുടർന്ന് യഥാർത്ഥ ഉടമ ഓഫീസിൽ എത്തുകയും തെളിവിന്റെ അടിസ്ഥാനത്തിൽ ഉടമ ശാന്തി സെന്ററിന് സമീപമുള്ള തറയിൽ വീട്ടിൽ വത്സലന് മോതിരം കിട്ടിയ അഫ്ന അനീഷ് തന്നെ കൈമാറുകയും ചെയ്തു.

planet fashion

അസോസിയേഷൻ വൈസ് പ്രസിഡണ്ട്‌ കെ. എം. പ്രകാശൻ, ജില്ലാ ഭരണ സമിതി മെമ്പർ എം. വി. ജോസ്, സെക്രട്ടറി മാരായ വി. ജി. ബാലകൃഷ്ണൻ, ഏ. മുഹമ്മദാലി, എക്സിക്യുട്ടീവ് മെമ്പർ ടി. ജെ. മൈക്കിൾ, ഓഫീസ് മാനേജർ വാസുദേവൻ എന്നിവർ യുവതിയുടെ മാതൃകയെ പ്രശംസിച്ചു.

Comments are closed.