ഒരു നാവ് നിശബ്ദമാക്കപ്പെടുമ്പോൾ ഒരായിരം വാക്കുകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും: പ്രതിഭാ റായ്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
പുന്നയൂർക്കുളം: സ്നേഹത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഒരുമയുടെയും പൂക്കൾ ചൊരിയുന്ന മഹാത്ഭുതനിർമിതിയാണ് എഴുത്തുകാരുടെ കൈമുതലെന്നു ജ്ഞാനപീഠ ജേത്രി പ്രതിഭാറായ് പറഞ്ഞു. കേരള സാഹിത്യ അക്കാദമി പുന്നയൂർക്കുളത്ത് കമലാസുരയ്യ സ്മാരകത്തിൽ സംഘടിപ്പിച്ച വനിതാ എഴുത്തുകാരുടെ സംഗമം “നീർമാതളത്തണലിൽ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എഴുത്തുകാർക്കുവേണ്ടി കാലത്തിലൂടെ അവരുടെ വാക്കുകൾ മറ്റുള്ളവരുമായി സംവദിച്ചുകൊണ്ടിരിക്കും. നിശബ്ദതയാണു ശക്തമായ ശബ്ദമെന്നു ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നവർ തിരിച്ചറിയുന്നില്ല. ഒരു നാവ് നിശബ്ദമാക്കപ്പെടുമ്പോൾ ഒരായിരം വാക്കുകൾ ഉയർത്തെഴുന്നേൽക്കുന്നുവെന്നും പ്രതിഭാ റായ് പറഞ്ഞു.
സാറാ ജോസഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ഹിന്ദി എഴുത്തുകാരി മൃദുല ഗാർഗ് മുഖ്യപ്രഭാഷണം നടത്തി. കെ.വി. അബ്ദുൾഖാദർ എംഎൽഎ വിശിഷ്ടാതിഥികൾക്ക് ഉപഹാരം നല്‍കി. അക്കാദമി പ്രസിഡന്‍റ് വൈശാഖൻ ആമുഖപ്രഭാഷണം നടത്തി. തമിഴ് എഴുത്തുകാരി കെ.വി. ശൈലജ, ഡോ. സുലോചന നാലപ്പാട്ട്, ഡോ. കെ.പി. മോഹനൻ, ഡോ.മ്യൂസ് മേരി ജോർജ് എന്നിവർ പ്രസംഗിച്ചു. ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രമേയം എം.കെ. ഷബിത അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം നടന്ന കമലയുടെ ആത്മനിഷ്ഠ രചനകൾ എന്ന സെമിനാറിൽ മാനസി മോഡറേറ്ററായിരുന്നു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് ഡോ. ഖദീജ മുംതാസ്, ഡോ. രേണുക, ഡോ. ജി. ഉഷാകുമാരി, ഡോ. സി.എസ്. ചന്ദ്രിക, ഫസീല എന്നിവർ പങ്കെടുത്തു. രവീന രവീന്ദ്രന്‍റെ “ഒരു കുറ്റപത്രവും ഒന്‍പത് മുറിവുകളും’ എന്ന കഥാസമാഹാരം ഗിരിജ പാതേക്കര, ഡോ. ഇ. സന്ധ്യക്കു നൽകി പ്രകാശനം ചെയ്തു. സ്ത്രീഭാവനയുടെ പൗരമണ്ഡലങ്ങൾ എന്ന വിഷയം ഡോ. കവിതാബാലകൃഷ്ണൻ അവതരിപ്പിച്ചു. തുടർന്നു ഗ്രാന്മ കോഴിക്കോട് അവതരിപ്പിച്ച “എന്‍റെ നീർമാതളം’ എന്ന നാടകം അരങ്ങേറി. ഋഷികവി, നീർമാതളത്തിന്‍റെ പൂക്കൾ എന്നീ ഡോക്യുമെന്‍ററികളുടെ പ്രദർശനവുമുണ്ടായി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.