കടലിൽ മത്സ്യബന്ധനത്തിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

തിരുവത്ര: ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം കടലിൽ മത്സ്യബന്ധനത്തിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പുത്തൻകടപ്പുറം എസിപ്പടി സ്വദേശി മടപ്പേൻ വലിയകുഞ്ഞിമോൻ മകൻ സുലൈമാൻ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ റോയൽ വള്ളത്തിലെ തൊഴിലാളിയാണ് സുലൈമാൻ. വൈകുന്നേരം നാലരമണിയോടെ കടലിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻതന്നെ കരയിൽ എത്തിക്കുകയും ചാവക്കാട് ഹയാത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ : കുൽസു. മക്കൾ : ശാമിൽ, ശർഹാന.


Comments are closed.