Header

ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും

ചാവക്കാട് : ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന എക്സൈസ് വകുപ്പിന്റെയും ലഹരിവിരുദ്ധ ബോധവല്‍ക്കരണ സ്റ്റുഡന്‍സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു.
ചാവക്കാട് ബസ്സ്‌ സ്റ്റാണ്ട് പരിസരത്ത് നിന്നും ആരംഭിച്ച വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലി പാലയൂര്‍ സെന്റ്‌ ഫ്രാന്‍സിസ് ഹൈസ്കൂളില്‍ സമാപിച്ചു. തുടര്‍ന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി സര്‍ക്കിള്‍ എക്സൈസ് ഇന്‍സ്പെകടര്‍ എ ജിജി പോള്‍ ലഹരിവിരുദ്ധ സമൂഹപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചാവക്കാട് അസി. എക്സൈസ് ഇന്‍സ്പെകടര്‍ കെ എം അബ്ദുല്‍ ജമാല്‍ ലഹരിവിരുദ്ധ ബോധവല്‍ക്കാരണ ക്ലാസ് എടുത്തു.
വാടാനപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ കെ പ്രദീപ്‌കുമാര്‍, ചാവക്കാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം ജെ തോമസ്‌, വാടാനപ്പള്ളി എക്സൈസ് ഇന്‍സ്പെക്ടര്‍ എം നൌഷാദ്, ചാവക്കാട് നഗരസഭാ വൈസ് ചെയര്‍പേഴസന്‍ മഞ്ജുഷ സുരേഷ്, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ്‌ മെമ്പര്‍ കെ വി രവീന്ദ്രന്‍, പാലയൂര്‍ സെന്റ്‌ ഫ്രാന്‍സിസ് ഹൈസ്കൂള്‍ സുപ്പീരിയര്‍ ഫാദര്‍ കുര്യന്‍ കട്ടാംകോട്ടില്‍, കേരള സ്റ്റേറ്റ് ഹ്യൂമന്‍ റൈട്സ് പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ ജില്ലാ സെക്രട്ടറി രവി പനക്കല്‍, സ്റ്റുഡന്‍സ് ക്ലബ് കണ്‍വീനര്‍ വി ജെ ജറീസ എന്നിവര്‍ സംസാരിച്ചു.

ലഹരി വിരുദ്ധ ദിന സമ്മേളനം കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

Comments are closed.