mehandi new

നഗരസഭ സ്‌റ്റേഡിയം നിര്‍മ്മാണം : ഭൂമി ഏറ്റെടുക്കാന്‍ തീരുമാനം

fairy tale

ചാവക്കാട്: നഗരസഭ സ്‌റ്റേഡിയം വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് കാലതാമസം വരുമെന്നതിനാല്‍ ഭുവുടമകളുമായി ചര്‍ച്ച ചെയ്ത് വില നിശ്ചയിച്ച് സ്ഥലം വാങ്ങാന്‍ നഗരസഭ തീരുമാനിച്ചു. ശനിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലാണ് നഗരസഭ തീരുമാനം കൈക്കൊണ്ടത്. നേരത്തെ നടത്തിയ ഭൂമി ഏറ്റെടുക്കല്‍  നടപടികള്‍ കാലഹരണപ്പെട്ടതിനാല്‍ 2015-ലെ പുതുക്കിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍  വീണ്ടും ഭൂമി ഏറ്റെടുക്കല്‍ നടത്തേണ്ടി വരുമെന്നതാണ് നഗരസഭ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം. ഇത് കാലതാമസവും സാമ്പത്തിക ബാധ്യതയും വരുത്തും. ഇതാണ് ഭൂവുടമകളുമായി ചര്‍ച്ച ചെയ്ത് വില നിശ്ചയിക്കാമെന്ന നഗരസഭ തീരുമാനത്തിന് പിന്നിലെന്ന് ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അറിയിച്ചു. എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രം നടപ്പാക്കി വരുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ചാവക്കാട് നഗരസഭയെ ഉള്‍പ്പെടുത്തിയതായും ചെയര്‍മാന്‍ അറിയിച്ചു.

Meem travels

Comments are closed.