പാവറട്ടി: ലോക പുസ്തക ദിനത്തോടനുബന്ധിച്ച് പാവറട്ടി പബ്ളിക്ക് ലൈബ്രറിയുടെ വായനാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനകീയ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. കവി പ്രസാദ് കാക്കശ്ശേരി, അധ്യാപകനായ റാഫി നീലങ്കാവിൽ രചിച്ച ‘ഉമ്മിണി ബല്ല്യ മാഷ് ‘എന്ന പുസ്തകത്തെ പരിചയപ്പെടുത്തി. തുടർന്ന് പുസതക ചർച്ച, പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
കെ.പി. ജോസഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എൻ. ജെ. ജെയിംസ്, ഡോ.ആന്റോ ലിജോ, ഡോ.അനീഷ് വി.ആർ, ജെയ്ഫ് സി.ജെ., ജോജു വി.ജെ., ജോണി കെ.ഒ., ജോയ് കെ.വി., റാഫി നീലങ്കാവിൽ എന്നിവർ സംസാരിച്ചു. പുതിയ പുസ്തകം വായിക്കാൻ ഈ ദിനാചരണം നമ്മെ പ്രേരിപ്പിക്കട്ടെയെന്ന് പ്രസാദ് കാക്കശ്ശേരി പറഞ്ഞു.
പുതിയ തലമുറയെ വായനയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പാവറട്ടി ലൈബ്രറി എല്ലാ മാസവും ആദ്യ ഞായർ വൈകീട്ട് അഞ്ച് മണിക്ക് ജനകീയ സാഹിത്യ സദസ്സ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.