ചാവക്കാട് : ദേശീയപാതയില്‍ മണത്തല ബേബി റോഡിന് സമീപം ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബൈക്കിലുണ്ടായിരുന്ന ഒരുമനയൂര്‍ തങ്ങള്‍പടി സ്വദേശികളായ കുറുമ്പൂര്‍ വിഷ്ണു (21), ശരത് (21), രഞ്ജിത്ത് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് ഏഴിനാണ് അപകടം.
പരിക്കേറ്റവരെ ചാവക്കാട് ടോട്ടല്‍ കെയര്‍ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിഷ്ണുവിനെയും രഞ്ജിത്തിനെയും പിന്നീട് തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആസ്പത്രിയില്‍ എത്തിച്ചു.