ഗുരുവായൂര്‍ : അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം. 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപെട്ടു. പി.എസ്.സി.മുന്‍ മെമ്പറും എന്‍സി.പി ജില്ലപ്രസിഡന്റുമായ എ.വി. വല്ലഭന്റെ മമ്മിയൂരില്‍ വാടകക്ക് താമസിക്കുന്ന കൃപ നിവാസിലാണ്  മോഷണം നടന്നത്. വല്ലഭനും കുടുംബവും മൂനാറിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട്‌ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. മുകള്‍ നിലിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ടു് പവനും താഴെ നിലയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന രണ്ട് പവനും വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ടെമ്പിള്‍ സി.ഐ. യു.എച്ച്. സുനില്‍ദാസിന്റെ നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലതെത്തി പരിശോധന നടത്തി.