mehandi new

ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമൂഹത്തിനുള്ള പങ്ക് വലുത് – അസി.സെഷന്‍സ് ജഡ്ജി. കെ.എന്‍ ഹരികുമാര്‍

fairy tale

ചാവക്കാട് : ബാലവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സമൂഹത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്ന്   ചാവക്കാട് താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റി ചെയര്‍മാനും അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജിയുമായ കെ.എന്‍ ഹരികുമാര്‍ പറഞ്ഞു. ബാല വേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാവക്കാട് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയുടെയും തിരുവത്ര കുമാര്‍ യു.പി സ്‌കൂളിന്റെയും  നേതൃത്വത്തില്‍  നടന്ന ബാലവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവത്ര യു.പി സ്‌കൂള്‍ പ്രധാന അദ്ധ്യാപിക സുനില ആലിക്കതൊടി ചടങ്ങില്‍ അദ്ധ്യക്ഷനായി. ചാവക്കാട് മുന്‍സിഫ് പി.എം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജൂവൈനല്‍  ജസ്റ്റീസ് ബോര്‍ഡ് മെമ്പര്‍ അഡ്വ. കെ.ബി ഹരിദാസ് വിദ്യാര്‍ത്ഥികള്‍ക്കും  രക്ഷിതാക്കള്‍ക്കും നിയമബോധവല്‍ക്കരണം നടത്തി. ചാവക്കാട് താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റി സെക്രട്ടറി സി.എ അജു, ചാവക്കാട് നഗരസഭ കൗണ്‍സിലര്‍മാരായ ഷീല മത്രംങ്കോട്ട്, അഡ്വ. ഹസീന, അദ്ധ്യാപകരായ ഇഖ്ബാല്‍ മാസ്റ്റര്‍, ശ്രീവല്‍സന്‍, വിജയലക്ഷ്മി, അഡ്വ. ബിജു എടക്കര, സ്‌കൂള്‍ മാനേജര്‍ പ്രധാന്‍ തിരുവത്ര, പി.റ്റി.എ പ്രസിഡണ്ട് അബ്ദുള്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് ലീഗല്‍ വളണ്ടിയര്‍മാരായ സീന, ഹിബ, സ്മിത, രോഹിണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Macare health second

Comments are closed.