mehandi new

ലോക കടലാമ ദിനം ആചരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : കനം കുറഞ്ഞ പ്ലാസ്റ്റിക്ക് വസ്തുക്കൾ കടലിലേക്കൊഴുകിയെത്തുന്നത് തടയാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് ജൈവവൈവിധ്യ സംരക്ഷണ സംഘടനയായ ഗ്രീൻ ഹാബിറ്റാറ്റ് അധികൃതരോടാവശ്യപ്പെട്ടു.
മഴക്കാലമായാൽ പുഴകളിലൂടെ ഒഴുകിയെത്തുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കൾ കടലിലൂടെ ഒഴുകി പരക്കുന്നത് കടലാമകൾക്ക് ഭീഷണിയാണ്.
ജെല്ലിഫിഷുകളാണെന്ന് തെറ്റിധരിച്ച് ഈ പ്ലാസ്റ്റിക്ക് വസ്തുക്കൾ കടലാമകൾ ഭക്ഷിക്കാനിടവരുന്നുണ്ടെന്ന് ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ. ജെയിംസ് പറഞ്ഞു. കടലാമകൾ മുട്ടയിടാനെത്തുന്ന കടൽതീരങ്ങളിൽ നിക്ഷേപിക്കപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കാൻ ഗ്രീൻ ഹാബിറ്റാറ്റിൻ്റെ നേതൃത്വത്തിൽ തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു
ലോക കടലാമ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ.സുജിത് സുന്ദരം, സലിം ഐഫോക്കസ്, ജെയിൻ ജെ തേറാട്ടിൽ, ആശാദേവി, ജോസഫ് കെ.പി എന്നിവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.