എടക്കഴിയൂര്‍ : യൂത്ത് ലീഗ് വഞ്ചനാദിനം ആചരിച്ചു. എടക്കഴിയൂർ തെക്കേമദ്രസ സെന്‍ററില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.വി ഷെക്കീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.വി അലി, സെക്രട്ടറി ടി.കെ ഷാഫി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.നൗഫല്‍, സി.എസ് സുല്‍ഫിക്കര്‍ എന്നിവര്‍ സംസാരിച്ചു. കെ.വി ഹുസൈന്‍, എം.പി അഷ്കര്‍, എം.കെ.സി ബാദുഷ, എം.കെ ഖാലിദ്, എ മുഹമ്മദ്കുട്ടി, പി ഷാഹിദ്, എ നൗഷാദ്, എൻ.എച്ച് സുഹൈല്‍ൽ, ടി.കെ അമീര്‍, റിയാസ് എടക്കഴിയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചാവക്കാട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിച്ച പരിപാടി മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. എല്‍ ഡി എഫ് സര്‍ക്കാര്‍ നൂറു ദിവസം പൂര്‍ത്തീകരിക്കുന്ന ദിവസമാണ് യൂത്ത് ലീഗ് വഞ്ചനാദിനമായി ആചരിച്ചത്.