വടക്കേകാട് : വാളയാർ പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ട നീതിയുടെ ഒന്നാം ചരമ വാർഷികത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കാട് പോലീസ് സ്റ്റേഷനു മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരം “നീതി ചതുരം” സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ പോലീസ് സ്റ്റേഷനുകളുടെ മുന്നിൽ ധർണ്ണ സമരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് സമരം സംഘടിപ്പിച്ചത്.

യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ജന. സെക്രട്ടറി സുബീഷ് താമരയൂർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ ഫത്താഹ് മന്നലാംകുന്ന്, ഷിഹാബ് പുന്നയൂർ, നേതാക്കളായ ഹസീബ് വൈലത്തൂർ, ഫാസിൽ വടക്കേക്കാട് എന്നിവർ സംസാരിച്ചു.