mehandi new

സിദ്ധാർത്ഥിൻ്റെ കുടുംബത്തിനു നീതിക്കായി പൊരുതുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്ഗ്രസ് ഐക്യജ്വാല തെളിയിച്ചു

fairy tale

ഗുരുവായൂർ : വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ അരും കൊല ചെയ്യപ്പെട്ട സിദ്ധാർത്ഥിൻ്റെ കുടുംബത്തിനു നീതിക്കായി അനന്തപുരിയിൽ നിരാഹാരം അനുഷ്ഠിക്കുന്ന, യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂടത്തിനും, കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിനും, മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തറിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച്  യൂത്ത് കോണ്ഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിൽ  ഐക്യജ്വാല  തെളിയിച്ചു.  യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി. എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് രഞ്ജിത് കെ. കെ അദ്ധ്യക്ഷത വഹിച്ചു.

planet fashion

നിയോജക മണ്ഡലം പ്രസിഡന്റ് തബ്ഷീർ മഴുവൻഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.  ജില്ലാ സെക്രട്ടറിമാരായ ഷർബനൂസ് പണിക്കവീട്ടിൽ, റിഷിലാസർ, സ്വാതി നാരായണൻ, കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ ടി. എസ് അജിത്, മണ്ഡലം പ്രസിഡൻ്റ് ഒ. കെ. ആർ മണികണ്ഠൻ, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് ആർ രവികുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാലൻ വാറനാട്ട്, യുഡിഎഫ് മണ്ഡലം ചെയർമാൻ പ്രതീഷ് ഓടാട്ട്, യൂത്ത് കോൺഗ്രസ് നിയോജമണ്ഡലം സെക്രട്ടറി വി. എസ് നവനീത്, മത്സ്യ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി വേദുരാജ്, മുൻ കൗൺസിലർ അനിൽ ചിറക്കൽ, അർബൻ ബാങ്ക് ഡയാറക്ടർ എ. കെ ഷൈമിൽ എന്നിവർ പ്രസംഗിച്ചു. എം. വി ഷിദ്ദു, സജിത്ത്, വിഷ്ണുചാമുണ്ഡേശ്വരി, ഉണ്ണിമോൻ, ഹരീഷ് തിരുവെങ്കിടം, ശങ്കർ പ്രസാദ് എന്നിവർ നേതൃത്വം നൽകി.  പി. ആർ പ്രകാശ് സ്വാഗതവും ഡിപിൻചാമുണ്ഡേശ്വരി നന്ദിയും പറഞ്ഞു.

Pharmacy wanted Chavakkad

Comments are closed.