Header

യുവജന ദിനവും മെറിറ്റ് ഡേയും

ഗുരുവായൂര്‍ :  സെന്റ് ആന്റണീസ് പള്ളിയില്‍ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ യുവജന ദിനവും മെറിറ്റ് ഡേയും ആഘോഷിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ജോസ് പുലിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പ്രസാദ് പൊന്നരാശേരി, സിസ്റ്റര്‍ എലേന, വേദപാഠം പ്രധാന അധ്യാപിക മേഴ്‌സി ജോയ്, ലിജിത് തരകന്‍, ക്രിസ്റ്റഫര്‍ പുത്തൂര്‍, ടി.വി.നിഖില്‍ തുടങ്ങിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികളെയും കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവരെയും ചടങ്ങില്‍ അനുമോദിച്ചു. ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് വികാരി ഫാ.ജോസ് പുലിക്കോട്ടില്‍ പതാക ഉയര്‍ത്തി. പാലയൂരിലേക്ക് നടന്ന ബൈക്ക് റാലിയില്‍ നൂറു കണക്കിന് ബൈക്കുകള്‍ അണിനിരന്നു. ലെനിന്‍ ഡൊമിനിക്, നിഥുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Comments are closed.