Header

സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

ചാവക്കാട്: കേരള എയ്ഡഡ് സ്‌ക്കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം ഗീത ഗോപി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എ.സി.ആനന്ദന്‍ അധ്യക്ഷനായി. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എന്‍.വി.മധു, മറ്റ് ഭാരവാഹികളായ തോമസ് മാത്യു, ഡി.ഹരികുമാര്‍, ടി.ജെ.കുരുവിള, ഷിനോജ് പാപ്പച്ചന്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. ചാവക്കാട് ഡിഇഒ കെ.സുമതി ചികിത്സ ധനസഹായ വിതരണം നടത്തി. സി.എച്ച്.റഷീദ് മുഖ്യാതിഥിയായി. കെ. രാജി സിദ്ധന്‍, പി.ബി അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.എസ് സഞ്ജയ് സ്വാഗതവും സി.സി പെറ്റര്‍ നന്ദിയും പറഞ്ഞു

Comments are closed.