Header

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്റെ പത്രക്കുറിപ്പിനെതിരെ എംപ്ലോയീസ് ഫെഡറേഷന്‍ പ്രതിഷേധം

ഗുരുവായൂര്‍: ദേവസ്വം ഭരണസമിതിയോഗത്തില്‍ നിന്ന് മുന്‍ അഡ്മിനിസ്‌ട്രേറ്ററെ മന്ത്രി അസഭ്യം പറഞ്ഞ് പുറത്തയച്ചു എന്നാരോപിച്ച് ദേവസ്വം ചെയര്‍മാന്‍ നല്‍കിയ പത്രക്കുറിപ്പിനെതിരെ ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്‍ യോഗം പ്രതിഷേധിച്ചു. ദേവസ്വം സെക്രട്ടറി, കമ്മീഷണര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കവെ ഇത്തരത്തില്‍ ഓരോ കുപ്രചരണം നടത്തുന്നത് ശരിയല്ലെന്നും യോഗം വിലയിരുത്തി.  കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ക്യൂകോംപ്ലക്‌സ്, നൂറ് മീറ്റര്‍ അക്വിസേഷന്‍ ഉള്‍പ്പെടെയുള്ള വന്‍പദ്ധതികള്‍ വീണ്ടും നടപ്പിലാകാന്‍ പോകുന്നു എന്ന അസഹിഷ്ണുതയാണ് ഈ ആരോപണത്തിന്റെ പിന്നിലെന്ന് യോഗം കുറ്റപ്പെടുത്തി. ദേവസ്വത്തിന്റെ യോഗങ്ങളിലൊന്നും പങ്കെടുക്കാതെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുകയും ചെയര്‍മാന്‍ എന്ന പേരില്‍ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുകയും ചെയ്തുകൊണ്ട് ഇത്തരത്തില്‍ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത് നീതികരിക്കാവുന്നതല്ലെന്നും യോഗം വിലയിരുത്തി. ഫെഡറേഷന്‍ പ്രസിഡണ്ട് വി ബി സാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ കെ തിലകന്‍, എന്‍ രമേശന്‍, കെ ഗോപി, എന്‍ ശ്രീകുമാര്‍, കെ ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.

thahani steels

Comments are closed.