mehandi banner desktop
Chavakkad online

പി ഡി പി മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിനും സലീം കുമാർ അനുസ്മരണവും നടത്തി

Ft

ചാവക്കാട്: പി ഡി പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാം ഘട്ട മെമ്പർഷിപ്പ് ക്യാമ്പയിനും അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടൻ സലീം കുമാറിന്റെ അനുസ്മരണ സംഗമവും സംഘടിപ്പിച്ചു. ചാവക്കാട് വെച്ച് നടന്ന ചടങ്ങിൽ വെച്ച് മണ്ഡലത്തിലെ മുതിർന്ന പ്രതിനിധിയായ കാദർ ഹാജിയുടെ മെമ്പർഷിപ്പ് പുതുക്കി നൽകിക്കൊണ്ട് ഒന്നാം ഘട്ട ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് നൗഷാദ് കക്കാട് നിർവ്വഹിച്ചു.

Jan oushadi

​ചടങ്ങിൽ ഫിറോസ് പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോഡിനേറ്റർ അഹമ്മദ് ഖാൻ മുഖ്യ വിഷയാവതരണം നടത്തി സംസാരിച്ചു.

​പാർട്ടി നേതാക്കളായ ലത്തീഫ് പൂന്തിരുത്തി, അക്ബർ മുട്ടിൽ, കമറുദ്ധീൻ അതിർത്തി, സിദ്ധീഖ് അംബാല, ഉബൈദ് അകലാട്, ഹരിദാസ് ചാവക്കാട്, ശിഹാബ് തൊട്ടാപ്പ്, സഗീർ വട്ടേക്കാട്, ഇർഷാദ് ജീലാനി, മുജീബ് പടിഞ്ഞാപ്പുറത്ത്, അലി അക്ബർ പുതിയറ എന്നിവർ ചടങ്ങിൽ അനുസ്മരണ പ്രഭാഷണങ്ങളും ആശംസകളും നേർന്നു സംസാരിച്ചു. കരീം വി. എച്ച് ചടങ്ങിൽ സ്വാഗതവും ഹംസക്കുട്ടി അംബാല നന്ദിയും രേഖപ്പെടുത്തി.

Comments are closed.