mehandi banner desktop
Chavakkad online

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഫിദ റഷീദിനെ ആദരിച്ചു

Ft

ചാവക്കാട്: ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് (Full A+) കരസ്ഥമാക്കി ഉന്നത വിജയം നേടിയ ഫിദ റഷീദിനെ സിപിഐ(എം) വട്ടേക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.​വിജയിക്കുള്ള ഉപഹാരം മഹിളാ അസോസിയേഷൻ അംഗം ഫസീല ഹുസൈൻ കൈമാറി. ചടങ്ങിൽ സിപിഐ(എം) വട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി ഹംസ അറക്കൽ അധ്യക്ഷത വഹിച്ചു. എൽ.സി അംഗം മുസ്തഫ ഇ.വി മുഖ്യാതിഥിയായിരുന്നു.​ചടങ്ങിൽ സഖാക്കളായ ഇക്ബാൽ എം.വി, സുബീഷ്, അഷ്‌റഫ്, ഗഫൂർ, അൻസാർ, അബ്ദുള്ള കുന്നുമ്മൽ എന്നിവരും, മുതിർന്ന മൂസക്കയും ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു. മികച്ച വിജയം കൈവരിച്ച ഫിദ റഷീദിന് വരാനിരിക്കുന്ന പഠനകാലത്തും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് യോഗം ആശംസിച്ചു.

Jan oushadi

Comments are closed.