mehandi new

സയണിസ്റ്റ് ഭീകരതക്കെതിരെ യൂത്ത് ലീഗ് – പെരുന്നാൾ ദിനത്തിൽ ഖുദ്സ് ഐക്യദാർഢ്യം

fairy tale

ചാവക്കാട് : സയണിസ്റ്റ് ഭീകരതക്കെതിരെ
പെരുന്നാൾ ദിനത്തിൽ മുസ്‌ലിം യൂത്ത് ലീഗിന്റെ ഖുദ്സ് ഐക്യദാർഢ്യം. രാവിലെ 10 മണിക്ക് വീട്ടുമുറ്റത്ത് കുടുംബത്തോടൊപ്പം പ്ലക്കാർഡ് ഉയർത്തിയാണ് യൂത്ത് ലീഗ് പ്രവർത്തകർ ഐക്യദാർഢ്യമറിയിക്കുക.

ജറൂസലേമിലെ പുണ്യ ഭൂമിയായ മസ്ജിദുൽ അഖ്സ കോംപൗണ്ട് ഇസ്രയേൽ സൈന്യത്തിന്റെ നരനായാട്ടിനാണ് കഴിഞ്ഞ ദിവസം വേദിയായത്. പ്രാർത്ഥനയിൽ ഏർപ്പെട്ട
സ്ത്രീകളെയും കുട്ടികളെയുമടക്കം ക്രൂരമായി മർദിച്ച ഇസ്രയേൽ നടപടി
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും
മനുഷ്യാവകാശ ധ്വംസനവുമാണ്.

ചുറ്റും പട്ടാളക്കാർ വെടിയുതിർക്കുമ്പോഴും
ഗ്രനേഡും ടിയർ ഗ്യാസും പ്രയോഗിക്കുമ്പോഴും അതൊന്നും വകവെക്കാതെ പ്രാർത്ഥനയിൽ മുഴുകിയ ഫലസ്തീനികളുടെ ആത്മ വീര്യത്തെ നമുക്ക് അഭിവാദ്യം ചെയ്യേണ്ടതുണ്ട്.

മനുഷ്യത്വവും സഹജീവി സ്നേഹവും ഉയർത്തിപിടിക്കുന്ന എല്ലാവരും ഖുദ്സ് ഐക്യദാർഢ്യത്തിൽ അണിചേരണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്‌ എ എം സനൗഫലും ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്തും അഭ്യർത്ഥിച്ചു.

Fish ad

Comments are closed.