ചാവക്കാട്: മടിയിൽ കനമുള്ളവർക്കെ വഴിയിൽ പേടിക്കേണ്ടതുള്ളു എന്ന് പറഞ്ഞ കെ.ടി ജലീൽ ഇന്നലെ മുതൽ കാണിച്ചു കൂട്ടുന്നത് മടിയിൽ കനവും കനകവുമുള്ളവന്റെ വെപ്രാളം ആണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി.പി മൻസൂർ അലി അഭിപ്രായപ്പെട്ടു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് നോട്ടീസ് ലാഭിച്ചില്ല, ചോദ്യം ചെയ്തില്ല എന്ന് പറഞ്ഞ മന്ത്രിയുടെ നീക്കങ്ങൾ ദുരൂഹമാണ് രാജ്യ ദ്രോഹ കുറ്റം പ്രകാരം കേസ് എടുത്ത് മന്ത്രിയെ ജയിലിൽ അടക്കണം എന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈൽ തങ്ങൾ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ നസീഫ് യൂസഫ് സ്വാഗതവും എം.സി ഗഫൂർ നന്ദിയും പറഞ്ഞു, നേരത്തെ ചാവക്കാട് ഗ്രീൻ ഹോസ്സിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പരിപാടിയിൽ ജില്ലാ സെക്രട്ടറി നൗഷാദ് തെരുവത്ത്, ഉസ്മാൻ ചോലയിൽ, ഷജീർ പുന്ന, ആരിഫ് പാലയൂർ, എം.എസ് സാലിഹ്, എ. വി അലി, ഇബ്രാഹിം ടി.ആർ, അഷ്കർ അലി, പി.കെ അലി, നൗഷാദ് തെക്കൂട്ട് എന്നിവർ നേതൃത്വം നൽകി.