ഹിന്ദുത്വ വംശീയതക്കെതിരെ യുവജന റാലിയും പൊതുസമ്മേളനവും – ഗ്യാൻവാപി സംരക്ഷണ പോരാളി ആബിദ് ശൈഖ് വാരണസി ഇന്ന് ചാവക്കാട്
ചാവക്കാട് : ഹിന്ദുത്വ വംശീയതക്കെതിരെ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് ചാവക്കാട് സംഘടിപ്പിക്കുന്ന യുവജന റാലിയിലും പൊതുസമ്മേളനവും ഇന്ന് ഞായർ നാലുമണിക്ക് ചാവക്കാട്. ഗ്യാൻവാപി സംരക്ഷണ പോരാട്ടത്തിലെ സജീവ സാന്നിധ്യം ആബിദ് ശൈഖ് വാരണസിയാണ് മുഖ്യാതിഥി.
രാജ്യത്ത് ഭരണകൂടത്തിന്റെ പിന്തുണയോടെ മുസ്‍ലിം പള്ളികൾ ഒന്നൊന്നായി കൈയേറാൻ സംഘ്പരിവാർ ശ്രമിക്കുകയാണ്. ഗ്യാൻവാപിയിൽ പൂജ തുടങ്ങി കഴിഞ്ഞു. മഥുര അതേ പാതയിലാണ്. മുഗൾ ഭരണത്തിന് മുമ്പ് നിർമിക്കപ്പെട്ട ചരിത്ര പ്രധാനമായ ഡൽഹി മെഹ്റോളിയിലെ അഖോന്ദ്ജി (Akhoondji) പള്ളിയും ബഹ്റുൽ ഉലും മദ്റസയും ഖബർസ്ഥാനും ഇരുട്ടിന്റെ മറവിൽ ഡൽഹി ഡവലപ്പ്മെന്റ് അഥോറിറ്റി ഇടിച്ചുനിരത്തിയത് കഴിഞ്ഞ ദിവസമാണ്. കോടതികൾ അനീതിക്ക് കാവൽ നിൽക്കുന്ന സവിശേഷ സന്ദർഭമാണ് കണ്ടുകൊണ്ടിരിക്കുന്നത്. നിയമം വംശീമാകുമ്പോൾ അതിന് വിധേയപ്പെടുകയല്ല, നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലൂടെ അവയെ തിരുത്തുകയാണ് വേണ്ടത്. മുസ്‍ലിം സമുദായത്തിൻ്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോഴും മതേതര കക്ഷികൾ മൗനം കൊണ്ട് ഹിന്ദുത്വ ശക്തികളുടെ കൂടെ നിൽക്കുകയാണ്. നീതിക്ക് വേണ്ടി സമരം ചെയ്യുന്ന സമുദായ സംഘടനകളെ ഭീകരവത്കരിച്ച് നിശബ്ദമാക്കാൻ ശ്രമിക്കുന്നത് ഇസ്‍ലാമോഫോബിയയാണ്. അതിനാൽ നീതിബോധമുള്ള രാജ്യത്തെ മുഴുവൻ മനുഷ്യരും മുസ്‍ലിം പള്ളികൾ കൈയേറുന്ന അനീതിക്കെതിരെ അണിനിരക്കണം.
വൈകീട്ട് നാലിന് ആരംഭിക്കുന്ന റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രിസഡന്റ് സി.ടി. സുഹൈബ്,, ജമാഅത്തെ ഇസ്‍ലാമി വനിത വിഭാഗം പ്രസിഡന്റ് പി.ടി.പി സാജിത, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ശഫീഖ്, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ചേരമാൻ ജുമാ മസ്ജിദ് ഇമാം ഡോ. മുഹമ്മദ് സലീം നദ്‌വി, ബാംഗ്ലൂര്‍ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് റിലീജിയൻ ആൻഡ് സൊസൈറ്റി- ഡയറക്ടര്‍ റവ. ഡോ. വൈ.ടി. വിനയരാജ്, ചലചിത്ര സംവിധായകൻ പ്രശാന്ത് ഈഴവൻ, സിനി ആർട്ടിസ്റ്റ് & ആക്ടിവിസ്റ്റ് ലാലി പി.എം, സംസ്കൃത പണ്ഡിതനും എഴുത്തുകാരനുമായ ഡോ. ടി.എസ് ശ്യാംകുമാർ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, തൃശ്ശൂര് ജില്ലാ പ്രസിഡന്റ് അനീസ് ആദം തുടങ്ങിയവർ പങ്കെടുക്കും.
Comments are closed.