mehandi new

ചാവക്കാട് ഓൺലൈൻ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

fairy tale

ചാവക്കാട് ഓൺലൈൻ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ഇതിനോടാനുബന്ധിച്ച് സംഘടിപ്പിച്ച പ്രതിഭാദരം 2024 എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് വ്യാപാര ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും എ ഗ്രേഡ് നേടിയ ചാവക്കാട് മേഖലയിലെ വിദ്യാർത്ഥികളെയും നാഷണൽ ഗെയിംസിൽ സ്വർണ്ണം നേടിയ കളരി വിദ്യാർത്ഥികളെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥിയെയും ആദരിച്ചു. 

ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട്ഓൺലൈൻ എഡിറ്റർ ഇൻ ചീഫ് എം വി ഷക്കീൽ സ്വാഗതം ആശംസിച്ചു. കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത്, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, പ്രതിപക്ഷ നേതാവ് കെ വി സത്താർ, കടപ്പുറം പഞ്ചായത്ത്‌ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ മൻസൂർ അലി പി വി, ചാവക്കാട് പ്രെസ്സ് ഫോറം പ്രസിഡന്റ് റാഫി വലിയകത്ത്, ഗുരുവായൂർ അർബൻബാങ്ക് വൈസ് ചെയർമാൻ അബൂബക്കർ ആർ എ, ഫിറോസ് പി തൈപറമ്പിൽ, ബദറുദീൻ ഗുരുവായൂർ, അനീഷ് പാലയൂർ, ശരീഫ് ഇബ്രാഹിം, മാധ്യമ പ്രവർത്തകരായ കാസിം സെയ്‌ദ്, സജിത്ത് ഹുസൈൻ, സൈതാലി ക്കുട്ടി, ചാവക്കാട് ഉപജില്ല കലോത്സവ പ്രോഗ്രാം കൺവീനർ സൈനബ ടീച്ചർ, നൗഷാദ് തെക്കുംപുറം എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

Mss conference ad poster

കേരളത്തിൽ വന്നു കൂലിപ്പണിയെടുത്ത് തന്റെ മകനെ ഗ്രാമത്തിലെ ആദ്യത്തെ എം ബി ബി എസ് വിദ്യാർത്ഥിയാക്കിയ ബംഗാളി തൊഴിലാളി ആപ്പിൾ മുഹമ്മദിനെ ചടങ്ങിൽ എം എൽ എ ആദരിച്ചു.

ചാവക്കാട് ഓൺലൈൻ ഇരുപത്തിയഞ്ചാം വാർഷികാഘോഷം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ അഷിത ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ സലീം ഐ ഫോകസ്, സെക്ഷൻ എഡിറ്റർ മാരായ റോസിലിൻഡ് മാത്യു, യൂസുഫ് കൊച്ചന്നൂർ, ആയിഷ ഹാദി എന്നിവർ സംസാരിച്ചു. അജീഷ വടക്കേകാട് ആംഗറിങ് നിർവഹിച്ചു. വിദ്യാർത്ഥി പ്രതിനിധിയായി എൽ എഫ് സി ജി എച്ച് എസ് സ്കൂളിലെ ഹൃതിക മറുപടി പ്രസംഗം നടത്തി. ചാവക്കാട് ഓൺലൈൻ മാനേജിങ് എഡിറ്റർ അബ്ദുള്ള മിസ്ബാഹ് നന്ദി പറഞ്ഞു.

ഇരുപത്തിയഞ്ചാം വർഷത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള ഇരുപത്തിയഞ്ച് ഇന പ്രോഗ്രാമുകൾ സംഘടിപ്പിക്കും. 1999 ൽ പ്രവാസികൾക്കായി സമർപ്പിച്ച ചാവക്കാട് ഓൺലൈന്റെ  പ്രോഗ്രാമുകളിൽ ഒന്ന് യു എ ഇ യിലാണ് സംഘടിപ്പിക്കുന്നത്.

planet fashion

Comments are closed.