യമ്മി യാർഡ് 25 – രുചി വൈവിധ്യങ്ങളുടെ കലവറയൊരുക്കി നാഷണൽ ഹുദാ സ്കൂൾ ഫുഡ് ഫെസ്റ്റ്

ഒരുമനയൂർ : നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ ഫുഡ് ഫെസ്റ്റ് “യമ്മി യാർഡ്-25” സംഘടിപ്പിച്ചു. പ്രശസ്ത പാചക വിദഗ്ധൻ ഷമീം ഉദ്ഘാടനം ചെയ്തു. മാനേജർ അബൂബക്കർ, പ്രിൻസിപ്പൽ അബ്ദുൽ ബഷീർ, സെക്രട്ടറി എടി മുസ്തഫ, ട്രഷറർ കോയ ഹാജി, അഡ്മിനിസ്ട്രേറ്റർ ബാബു നസീർ, പി ടി സി ചെയർപേഴ്സൺ ഐഷാബി എന്നിവർ സന്നിഹിതരായി.

കോഡിനേറ്റർ മാരായ നൈമ ബീവി, ഷാഹിദ എ. ടി, സിറാജുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ഫുഡ് ഫെസ്റ്റിനോട് അനുബന്ധിച്ച് ബിരിയാണി മേക്കിങ് മത്സരം സംഘടിപ്പിച്ചു. മത്സര വിജയികൾക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു.

Comments are closed.