ചാവക്കാട്: പ്രണയത്തിന്റെ പേരില്‍ വഴിതെറ്റുന്ന കൗമാരക്കാര്‍ക്ക് പ്രണയത്തിന്റെ നേര്‍വഴി കാണിച്ച് ‘കെമിസ്ട്രി ഓഫ് ലൗ’ ഏകദിന ക്യാംപ് ശ്രദ്ധേയമായി. പ്രണയത്തില്‍ കുടുങ്ങി വഴിപിഴച്ച് മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും അന്യമാകുന്ന കൗമരക്കാര്‍ക്ക് പ്രണയത്തിന്റെ സത്യസന്ധത വരച്ചു കാട്ടുന്നതായി ക്യാംപ്. ആക്‌സസ് ഇന്ത്യയുടേയും എന്‍ഡബ്ലിയുഎഫിന്റെയും ആഭിമുഖ്യത്തിലായിരുന്നു ക്യാംപ് സംഘടിപ്പിച്ചത്. ആക്‌സസ് സീനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡോ. അനസ് നിലമ്പൂര്‍ നേതൃത്വം നല്‍കിയ ക്യാംപില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എന്‍ഡബ്ലിയുഎഫ് സംസ്ഥാന കമ്മിറ്റി അംഗം പി കെ റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് സുബൈദ, ആക്‌സസ് ജൂനിയര്‍  റിസോഴ്‌സ് പേഴ്‌സണ്‍ ഫാത്തിമ മുഹാസില്‍ എന്നിവര്‍ സംസാരിച്ചു. CHEMISTRY OF LOVE CAMP- CHAVAKKAD