Header

സാമൂഹ്യമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു

ചാവക്കാട്: സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റിട്ടെന്ന പരാതിയില്‍ ചാവക്കാട് പോലീസ് കേസെടുത്തു. സി.പി.എം.പുത്തന്‍കടപ്പുറം ബ്രാഞ്ച് സെക്രട്ടറി ടി.എം.ഹനീഫയാണ് സാമൂഹ്യമാധ്യമത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന  പോസ്റ്റിട്ടെന്ന് പോലീസില്‍ പരാതി നല്‍കിയത്. ചേലക്കര സ്വദേശിയായ സ്ത്രീ പുത്തന്‍കടപ്പുറത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ യുവാവിനെ താന്‍ ജാമ്യത്തിലെടുത്തെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ ഹനീഫ വ്യക്തമാക്കി. ഹരിതഗ്രാമം ചീനിച്ചുവട് എന്ന ഫേസ് ബുക്ക്‌ അക്കൗണ്ടിലൂടെ മുസ്ലീലീഗ് പ്രവര്‍ത്തകരാണ്  പ്രചാരണം നടത്തിയതെന്ന് ഹനീഫ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതികള്‍ തന്റെ സ്വകാര്യജീവിതത്തേയും പൊതുജീവിതത്തേയും ബാധിക്കുന്ന വിധത്തില്‍ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാണ് ഹനീഫയുടെ പരാതി. ചാവക്കാട് എസ്.ഐ. കേസന്വേഷണം നടത്താന്‍ ചാവക്കാട് ജെ.എഫ്.സി.എം. കോടതിയില്‍ അപേക്ഷ നല്‍കുകയും കോടതി അനുമതി നല്‍കുകയും ചെയ്തു. സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

thahani steels

Comments are closed.