Select Page

Day: December 6, 2017

കൺസോൾ സാന്ത്വന സമ്മേളനം സംഘടിപ്പിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും ‘സാന്ത്വന സമ്മേളനവും’ സംഘടിപ്പിച്ചു. ചാവക്കാട് എം ആർ ആർ എം സ്കൂളിൽ നടന്ന പരിപാടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ: മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എം ജനീഷ് സ്വാഗതം പറഞ്ഞു. സൗജന്യ ചികിത്സക്ക് സന്നദ്ധയായി ഡോ: ഫാത്തിമ്മഫറയും, കൺസോളിന്റെ വൃക്ക രോഗികൾക്കുള്ള സൗജന്യ പരിശോധനാ സേവനം വാഗ്ദാനം നൽകിയ ഷാക്കിറും (ഹയാത്ത് ഹോസ്പ്പിറ്റൽ) രോഗികളുമായി സംവദിച്ചു. കൺസോൾ ഖത്തർ ചാപ്റ്റർ പ്രസിഡന്റ്ആർ പി ജലീൽ, ഷെരീഫ് തൈക്കടയിൽ, പി. എം. റഫീഖ്, അഡ്വ: കെ.എസ്. എ ബഷീർ, അക്ബർ സെയ്ദ്, പി എം അബ്ദുൾ ഹബീബ്, സി കെ ഹക്കീം ഇംബാർക്ക്, എ എ ലത്തീഫ്, പി. വി. അബ്ദു മാസ്റ്റർ, എം.കെ. നൗഷാദലി, കെ. ഷംസുദ്ധീൻ, ഹാഷിം ചാവക്കാട്, പി....

Read More

മതേതരത്വ സംരക്ഷണ സദസ്സ്‌ സംഘടിപ്പിച്ചു

ചാവക്കാട്‌: ബാബരി മസ്ജിദ്‌ തകർത്തതിന്റെ കാൽ നൂറ്റാണ്ട്‌ തികയുന്ന ഡിസംബർ ആറിന്ന് സേട്ട്‌ സാഹിബ്‌ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മതേതരത്വ സംരക്ഷണ സദസ്സ്‌ സംഘടിപ്പിച്ചു. പി.കെ.മൊയ്തുണ്ണി അദ്ധ്യക്ഷത വഹിച്ചു. വി.കെ.അലവി          ഉദ്ഘാടനം ചെയ്തു. കെ എം സി സി പുന്നയൂർ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുൽ സമദ്‌ കാര്യാടത്ത്‌, മജീദ്‌ പാടൂർ, കെ.പി.സുബ്രഹ്മണ്യൻ, ഉസ്മാൻ ചീനപ്പുള്ളി, ബേബി ചാലക്കുടി, എം.പി.ഉമ്മർ എന്നിവർ...

Read More

ബാബരി – എസ്‌. ഡി. പി ഐ പ്രകടനവും ധർണ്ണയും നടത്തി

ചാവക്കാട് : ബാബരി മസ്ജിദിന്റെ പുനർനിർമാണത്തിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ പുനർനിർമാണം നടക്കു എന്ന മുദ്രാവാക്യം ഉയർത്തി എസ്‌. ഡി. പി ഐ ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും നടത്തി. മിനിസിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് തുടങ്ങിയ പ്രകടനത്തിനു മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് വടക്കൂട്ട്, സെക്രെട്ടറി റ്റി. എം അക്ബർ, അൻവർ സാദിക്ക്, യൂനസ് മാവിൻചുവട്, കരീം ചെറായി എന്നിവർ നേതൃത്വം നൽകി. തുടർന്ന് ബസ്സ്റ്റാന്റ് പരിസരത്തു നടന്ന പ്രതിക്ഷേധ ധർണ്ണ എസ്‌. ഡി. റ്റി. യു ജില്ലാ പ്രസിഡന്റ് ആർ. വി. ഷഫീർ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് വടക്കൂട്, റ്റി. എം. അക്ബർ, കരീം ചെറായി എന്നിവർ...

Read More

ചെറുവഞ്ചിയുമായി മത്സ്യബന്ധനത്തിനിറങ്ങിയ തൊഴിലാളികളെ തീരദേശ പോലീസ് കരക്കുകയറ്റി

ചാവക്കാട്: ഫിഷറീസിന്റെയും തീരദേശ പോലീസിന്റെയും വിലക്കു ലംഘിച്ച് തൊട്ടാപ്പ് കടപ്പുറത്തു നിന്നും കടലില്‍ മീന്‍പിടിക്കാനിറങ്ങിയ ചെറുവഞ്ചിക്കാരെ തീരദേശ പോലീസ് കരക്കുകയറ്റി. മൂന്നു ചെറുവഞ്ചിക്കാരാണ് ചൊവ്വാഴ്ച കടലിലേക്ക് ഇറങ്ങിയത്. ഇവര്‍ കടലില്‍ ഇറങ്ങുന്നതു കണ്ട നാട്ടുകാര്‍ ഫിഷറീസ് അധികൃതരെ വിവരം അറിയിച്ചു. ഫിഷറീസ് എസ്.ഐ. ഫാത്തിമ മുനക്കകടവ് തീരദേശ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരോട് തിരിച്ച് കരയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിത്തം നിര്‍ത്തി കരക്കുകയറി. ഓഖി ചുഴലിക്കാറ്റിന് ശേഷം കടലില്‍ മത്സ്യബന്ധനം നടത്തുതിന് സര്‍ക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് മത്സ്യതൊഴിലാളികള്‍ കടലില്‍ ഇറങ്ങുന്നത് തടഞ്ഞതെന്ന് ഫിഷറീസ് എസ്.ഐ. പറഞ്ഞു. ചെറുവഞ്ചിക്കാര്‍ തീരക്കടലിലാണ് സാധാരണ മത്സ്യബന്ധനം നടത്തുന്നത്. എന്നാല്‍ ഇവര്‍ മത്സ്യബന്ധനം നടത്തി തുടങ്ങിയാല്‍ വലിയ വള്ളക്കാര്‍ക്കും ബോട്ടുകാര്‍ക്കും മത്സ്യബന്ധനത്തിന് കടലില്‍ ഇറങ്ങാന്‍ പ്രേരണയാകുമെന്ന് എസ്.ഐ....

Read More

അവിയൂരില്‍ മുഖംമൂടി ആക്രമണം – ഒരു ലക്ഷത്തോളം രൂപ കവര്‍ന്നു

ചാവക്കാട്: അവിയൂരിൽ മൂഖംമൂടി സംഘം യുവാക്കളെ ആക്രമിച്ച് പണം തട്ടിയതായി പരാതി. നാലാംകല്ല് അവിയൂർ റോഡിൽ പതിയേരിക്കടവ് പാലത്തിനു സമീപം വട്ടംപറമ്പിൽ ഖാദർകുട്ടി ഹാജിയുടെ മകൻ അദ് നാൻ ഷാഫി (32), കൂട്ടുകാരൻ സുഹൈൽ എന്നിവരെയാണ് നാലോളം പേർ മുഖംമൂടിയിട്ടു വന്ന് ആക്രമിച്ചത്. അദ് നാൽ ഷാഫിയുടെ പക്കലുണ്ടായിരുന്ന 92000 രൂപയും അക്രമികൾ തട്ടിപ്പറിച്ചതായി പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 11ഓടെയാണ് സംഭവം. ഷാഫിയും സുഹൈലും ഹോട്ടലിൽ നിന്ന് ഭക്ഷണം പൊതിയായി വാങ്ങി പാലത്തിനു സമീപത്തിരുന്ന് കഴിക്കുകയായിരുന്നു. ചാവക്കാട് സി.ഐക്ക് ഇത് സംബന്ധിച്ച് നൽകിയ പരാതിയിൽ വടക്കേക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഗൾഫിലായിരുന്ന അദ് നാൻ ഷാഫി അടുത്തയിടേയാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച്ച...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2017
S M T W T F S
« Nov   Jan »
 12
3456789
10111213141516
17181920212223
24252627282930
31