Select Page

Day: April 5, 2018

പുരയിടത്തില്‍ മുട്ടയിട്ടു കിടന്ന മലമ്പാമ്പിനെ പിടികൂടി

ചാവക്കാട് : മമ്മിയൂരിൽ പുരയിടത്തില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. മൂത്തേടത്ത് മോഹനന്‍റെ പുരയിടത്തില്‍ കൂട്ടിയിട്ട കല്ലുകള്‍ക്കിടയില്‍ നിന്നാണ് എട്ട് അടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. ഇരുപത് മുട്ടയും കണ്ടെത്തി. പാമ്പ്‌ മുട്ടയിട്ടു അടയിരിക്കുകയായിരുന്നു എന്ന് കരുതുന്നു. വിവരമറിഞ്ഞെത്തിയ  നാട്ടുകാരായ കൈപ്പട ശശി, ജോയ്സൺ, മോഹനൻ, സനൽ എന്നിവര്‍ ചേര്‍ന്നാണ്  പാമ്പിനെ പിടികൂടിയത്.   ഫോറസ്റ്റ് ഉദ്യോഗസ്ഥരെ...

Read More

മൂന്നാം കല്ലിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു

ചാവക്കാട് : ഒരുമനയൂർ മൂന്നാം കല്ലിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തില്‍ മൂന്ന് വൃക്ഷത്തൈകള്‍ നട്ടു. ഒരുമനയൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതല്‍ മരങ്ങള്‍ നടുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. മൂന്നാംകല്ലില്‍ റോഡരികിലെ മരം മുറിച്ചു മാറ്റുന്നതിനെ തുടര്‍ന്നാണ്‌ പകരം മരങ്ങള്‍ നടുന്നത്. പരിസ്ഥിതി പ്രവർത്തകൻ അലി ഫരീദി, ഒരുമനയൂരിന്റെ കവി ഉണ്ണി ചാഴിയാട്ടിരി, മുറിച്ചു മാറ്റുന്ന മരത്തിന്റെ സമീപവാസിയായ സഫിൻ ഉസ്മാൻ, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ, പ്രവർത്തകരായ ഷിഹാബ് ഒരുമനയൂർ, സുനിൽകുമാർ, യൂനസ് ബിൻ അലി എന്നിവർ നേതൃത്വം...

Read More

“ബീച്ച്” പദ്ധതിയെ കുറിച്ചറിയാൻ എസ്.സി.ഇ.ആർ.ടി സംഘമെത്തി

ചാവക്കാട് : മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ ബിൽഡ് ഇംഗ്ലീഷ് എഫിഷ്യൻസി എമോംഗ് ചിൽഡ്രൻ (ബീച്ച്) പദ്ധതിയെ കുറിച്ചറിയാൻ എസ്.സി.ഇ.ആർ.ടി (സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രൈനിംഗ്) സംഘം സ്കൂളിലെത്തി. മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാലയങ്ങളിൽ നിന്ന് സംസ്ഥാന തലത്തിൽ ഇരുപത്തഞ്ച് വിദ്യാലയങ്ങള്‍ തിരഞ്ഞെടുത്ത് അധ്യാപക പരിശീലന പരിപാടികളിലൂടെ രാജ്യം മുഴുവൻ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് സർക്കാർ എസ്.സി.ഇ.ആർ.ടി വഴി ഡോക്യുമെന്റേഷൻ നടത്തുന്നത്. ജില്ലയിൽ നിന്ന് മന്ദലാംകുന്ന് സ്കൂളിനേയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ഇംഗ്ലീഷ് അധ്യാപകൻ ഇ.പി ഷിബുവിന്റെ നേതൃത്വത്തിൽ അധ്യാപകരുടേയും പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ പിന്തുണയിൽ കഴിഞ്ഞ രണ്ട് വർഷമായി നടന്നു വരുന്നതാണ് പദ്ധതി. പദ്ധതിയുൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് കഴിഞ്ഞ വർഷങ്ങളിൽ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഈ പദ്ധതിക്ക് ജില്ലാ തലത്തിൽ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഫെസ്റ്റ്, ക്ലബ്ബ് എഫ്.എം, ഇംഗ്ലീഷ് അസംബ്ലി,...

Read More

അയ്യായിരത്തോളം കുടുംബങ്ങള്‍ ഗുരുതരമായ മാലിന്യപ്രശ്നത്തിൽ

ചാവക്കാട് : ചക്കംകണ്ടം, അങ്ങാടിത്താഴം, തെക്കൻ പാലയൂർ പ്രദേശത്തെ ജനങ്ങൾ ഗുരുതരമായ മാലിന്യപ്രശ്നത്തിൽ. എല്ലാ നിയമങ്ങളും ലംഘിച്ച് വലിയതോടും, ചെറിയതോടും വഴി മനുഷ്യ മലമടക്കമുള്ള മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് വഴി ഇവിടെ ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ വെല്ലുവിളിക്കുകയാണ്. ഉറവിട മാലിന്യ സംസ്ക്കരണം എന്ന സർക്കാരിന്റെ നയത്തെ വെല്ലുവിളിച്ചു കൊണ്ടാണ് ഹോട്ടലുകളും, ലോഡ്ജുകളും പ്രവർത്തിക്കുന്നത്. ഇവര്‍ക്കെതിരെ നിയമപരമായ നടപടി എടുക്കേണ്ട ബന്ധപ്പെട്ട അധികാരികൾ മൗനം പാലിക്കകയാണ്. വലിയതോടിന്റയും, ചക്കംകണ്ടം പുഴയുടെയും അരികിൽ താമസിക്കുന്ന അയ്യായിരത്തോളം കുടുംബങ്ങളാണ് മാലിന്യപ്രശ്നത്താൽ ദുരിതമനുഭവിക്കുന്നത്. കുടിവെള്ളത്തിൽ വ്യാപകമായി കോളിഫോം കലർന്നിരിക്കുന്നു. വായുവും, വെള്ളവും, ഭൂമിയും പൂർണമായും മലിനീകരിക്കപ്പെട്ടിരിക്കുന്നു. തികഞ്ഞ മനുഷ്യാവകാശ ലംഘനമാണിവിടെ നടക്കുന്നത്. ചെറിയ കുട്ടികൾക്കടക്കം മാറാരോഗങ്ങൾ പിടിപെടുന്നു. ദിനംപ്രതി അതിഗുരുതരമായി കൊണ്ടിരിക്കുന്ന ഈ വിഷയത്തിൽ വേണ്ട ഇടപെടൽ നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തണമെന്നും, ബന്ധപ്പെട്ട അധികാരികളിൽ നിന്നും വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ടു കൊണ്ട് പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

April 2018
S M T W T F S
« Mar   May »
1234567
891011121314
15161718192021
22232425262728
2930