Select Page

Day: April 18, 2018

കെ അഹമ്മദ് സ്മാരക അഖില കേരള ഫുട്‍ബോൾ ടൂർണ്ണമെന്‍റ്ന് ആവേശോജ്ജ്വല തുടക്കം

പുത്തന്‍കടപ്പുറം : കെ അഹമ്മദ് സ്മാരക സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ രണ്ടാമത് അഖില കേരള ഫുട്‍ബോൾ ടൂർണ്ണമെന്റ് പുത്തന്‍കടപ്പുറം ബീച്ചില്‍ ഇന്ത്യൻ ഫുട്‍ബോൾ താരം ഐ എം വിജയൻ ഉദ്ഘാടനം ചെയ്തു. പി എം നാസർ അധ്യക്ഷനായി. സി പി എം ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് മുഖ്യാതിഥിയായി. കെ അഹമ്മദിന്റെ പത്നി സുഹറ, എം ആർ രാധാകൃഷ്ണൻ, കെ കെ മുബാറക്, ഷീജ പ്രശാന്ത്, കെ എച് സലാം, കെ എം അലി, എ സി ആനന്ദൻ, എ എ മഹേന്ദ്രൻ, എം ജി കിരൺ, ടി എം ഹനീഫ, യൂസഫ് ഹാജി, പി കെ രാധാകൃഷ്ണൻ, പി പി രണദിവെ, ടി എം ഷഫീക് എന്നിവർ പങ്കെടുത്തു. പി എ സൈദുമുഹമ്മദ് സ്വാഗതവും കെ എച് ഷാഹു നന്ദിയും പറഞ്ഞു. ഉദ്ഘാടന മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പ്ലൈ ബോയ് കുട്ടനെല്ലൂർ ലിയോൺ പുത്തൻകടപ്പുറത്തെ പരാജയപ്പെടുത്തി. നാളത്തെ...

Read More

നിയന്ത്രണംവിട്ട ലോറി വൈദ്യുതി കാല്‍ ഇടിച്ചു തെറിപ്പിച്ചു

എടക്കഴിയൂര്‍ : എടക്കഴിയൂര്‍ അതിര്‍ത്തിയില്‍ ചരക്ക് ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ ആറര മണിയോടെ അതിര്‍ത്തി പെട്രോള്‍ പമ്പിനു സമീപമാണ് അപകടം.  ഡ്രൈവര്‍ ഉറക്കത്തില്‍പെട്ടതാണ് കാരണം. നിയന്ത്രണം വിട്ട ലോറി വൈദ്യുതി കാലില്‍ ഇടിച്ച് മീറ്ററുകളോളം പോസ്സ്റ്റും കമ്പികളും വലിച്ചു കൊണ്ടുപോയി. മേഖലയില്‍ വൈദ്യുതി ബന്ധം നിലച്ചു. കോഴിക്കോട് നിന്നും ചരക്കുമായി ഏറണാകുളത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ആര്‍ക്കും പരിക്കുകളില്ല. കെ എസ് ഇ ബി ജീവനക്കാരെത്തി ലോറിയില്‍ തൂങ്ങിക്കിടന്നിരുന്ന പോസ്റ്റും കമ്പികളും മാറ്റി. പുതിയ പോസ്റ്റ്‌ സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാവുമെന്നു ഉദ്യോഗസ്ഥര്‍...

Read More

ദേശീയപാത വികസനം – ഭൂമി അളന്നു തുടങ്ങി

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമി അളക്കല്‍ ആരംഭിച്ചു. 45 മീറ്ററാക്കിയാണ് പാത വികസിപ്പിക്കുന്നത്. ജില്ലാ അതിര്‍ത്തി പ്രദേശങ്ങളായ കാപ്പരിക്കാട്, വെളിയങ്കോട്, അയ്യോട്ടിച്ചിറ എന്നിവിടങ്ങളില്‍ സര്‍വേ തടസ്സപ്പെടുത്താന്‍ ശ്രമം ഉണ്ടായി. പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റിയാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരൂര്‍ ഡിവൈ.എസ്.പി., പൊന്നാനി സി.ഐ. എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെയാണ് സര്‍വേ നടപടികള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം പാലപ്പെട്ടി സ്‌കൂളില്‍ ദേശീയപാത വിഭാഗം വിളിച്ച ഭൂ ഉടമകളുടെ യോഗത്തില്‍ വാക്കുതര്‍ക്കവും ബഹളവും ഉണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വീട് നഷ്ടപ്പെടുന്നവര്‍ക്ക് ചതുരശ്ര അടിക്ക് 4000 രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. സമീപ കാലത്ത് റജിസ്റ്റര്‍ ചെയ്ത അഞ്ച് ആധാരങ്ങള്‍ തിട്ടപ്പെടുത്തി ഇതില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയുടെ 2.4 ഇരട്ടിവില ഭൂമിക്കും ലഭിക്കും. അളന്നു തിട്ടപ്പെടുത്തിയ ഭാഗത്ത് പൊളിച്ചു മാറ്റേണ്ട വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ കണക്കെടുപ്പ് ഉടനെ ആരംഭിക്കും. ഡെപ്യൂട്ടി കളക്ടര്‍ ജെ.ഒ. അരുണ്‍, ദേശീയപാതാ അതോറിറ്റി ലെയ്‌സണ്‍ ഓഫീസര്‍ പി.പി.എം. അഷ്‌റഫ്, പൊന്നാനി തഹസില്‍ദാര്‍ ജി. നിര്‍മല്‍കുമാര്‍, മുരളി എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍...

Read More

ജനമോചനയാത്രയ്ക്ക് ചാവക്കാട്ട് സ്വീകരണം നല്‍കി

ചാവക്കാട് : കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍ നയിക്കുന്ന ജനമോചനയാത്രയ്ക്ക് ചാവക്കാട്ട് സ്വീകരണം നല്‍കി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.  ഒ. അബ്ദുറഹ്മാന്‍കുട്ടി യോഗത്തില്‍ അധ്യക്ഷനായി. നാടിന്റെ ദേശീയതയെ മതവുമായി കൂട്ടിക്കുഴച്ച് രാജ്യത്തെ ഒരു മതാതിഷ്ഠിത രാജ്യമാക്കാനാണ് ബി.ജെ.പി.യും സംഘപരിവാറും ശ്രമിക്കുന്നതെന്ന് എം.എം. ഹസന്‍ പറഞ്ഞു. ഗുരുവായൂര്‍, മണലൂര്‍ നിയോജകമണ്ഡലങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ചാവക്കാട്ടെ സ്വീകരണത്തില്‍ പങ്കെടുത്തത്. ബെന്നി ബെഹനാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍. പ്രതാപന്‍, സി.എ. ഗോപപ്രതാപന്‍, കെ.വി. ഷാനവാസ്, എ.ടി. സ്റ്റീഫന്‍, പി. യതീന്ദ്രദാസ്, വി. വേണുഗോപാല്‍, കെ.ഡി. വീരമണി, വി.കെ. ഫസലുല്‍ അലി, എം.വി. ഹൈദരാലി, പി.കെ. രാജന്‍ തുടങ്ങിയവര്‍...

Read More

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

അകലാട് : ദേശീയപാത 17 അകലാട് ഒറ്റയിനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. മലപ്പുറം തിരുനാവായ സ്വദേശികളായ റാഷിദ് (23), ഹസീബ് (22), വയനാട് സ്വദേശി നിക്സൺ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ റാഷിദിനും ഹസീബിനും സാരമായ പരിക്കുകളുണ്ട്. ഇന്ന് രാവിലെ ആറോടെ അകലാട് ഒറ്റയിനി സെന്ററിൽ വെച്ചായിരുന്നു അപകടം. അകലാട് നബവി ആംബുലൻസ് പ്രവർത്തകരും എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകരും പരിക്കേറ്റവരെ മുതുവുട്ടൂർ രാജാ ആശുപത്രിയിലും പിന്നീട് തൃശൂർ അശ്വനി ആശുപത്രിയിലും...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

April 2018
S M T W T F S
« Mar   May »
1234567
891011121314
15161718192021
22232425262728
2930