പുത്തന്‍കടപ്പുറം : കെ അഹമ്മദ് സ്മാരക സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ രണ്ടാമത് അഖില കേരള ഫുട്‍ബോൾ ടൂർണ്ണമെന്റ് പുത്തന്‍കടപ്പുറം ബീച്ചില്‍ ഇന്ത്യൻ ഫുട്‍ബോൾ താരം ഐ എം വിജയൻ ഉദ്ഘാടനം ചെയ്തു.
പി എം നാസർ അധ്യക്ഷനായി. സി പി എം ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് മുഖ്യാതിഥിയായി. കെ അഹമ്മദിന്റെ പത്നി സുഹറ, എം ആർ രാധാകൃഷ്ണൻ, കെ കെ മുബാറക്, ഷീജ പ്രശാന്ത്, കെ എച് സലാം, കെ എം അലി, എ സി ആനന്ദൻ, എ എ മഹേന്ദ്രൻ, എം ജി കിരൺ, ടി എം ഹനീഫ, യൂസഫ് ഹാജി, പി കെ രാധാകൃഷ്ണൻ, പി പി രണദിവെ, ടി എം ഷഫീക് എന്നിവർ പങ്കെടുത്തു. പി എ സൈദുമുഹമ്മദ് സ്വാഗതവും കെ എച് ഷാഹു നന്ദിയും പറഞ്ഞു.
ഉദ്ഘാടന മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പ്ലൈ ബോയ് കുട്ടനെല്ലൂർ ലിയോൺ പുത്തൻകടപ്പുറത്തെ പരാജയപ്പെടുത്തി. നാളത്തെ മത്സരത്തിൽ പ്രചര ചാവക്കാടും സാന്റോസ് കുട്ടനെല്ലൂരും തമ്മിൽ ഏറ്റുമുട്ടും.