Select Page

Day: August 8, 2018

ബസ്സ്റ്റാണ്ട് യാര്‍ഡിനുള്ളില്‍ മുലയൂട്ടല്‍ കേന്ദ്രം തുറന്നു

ചാവക്കാട് : നഗരസഭാ ബസ്സ്റ്റാണ്ട് യാര്‍ഡിനുള്ളില്‍ നിര്‍മ്മിച്ച ഫീഡിംഗ് സെന്ററിന്റെ (മുലയൂട്ടല്‍ കേന്ദ്രം) കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴസന്‍ മഞ്ജുഷ സുരേഷ്, നഗരസഭാ സെക്രട്ടറി ഡോ. സിനി ടി എന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഷീജ പ്രശാന്ത് (സിപിഎം), ബേബി ഫ്രാന്‍സിസ്(കോണ്ഗ്രസ്), ജോയ്സി ടീച്ചര്‍ (കോണ്ഗ്രസ് എം ), സുബൈദ അബ്ദുല്‍ ഗഫൂര്‍(മുസ്ലിം ലീഗ്), പ്രീജ ദേവദാസ്(കുടുംബശ്രീ ചെയര്‍ പേഴ്സന്‍) എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫീഡിംഗ് സെന്‍റര്‍...

Read More

സ്കോളർഷിപ്പോടെ പി എസ് സി, യു പി എസ് സി, സിവിൽ സർവീസ് പരിശീലനം

ചാവക്കാട്: എം എസ് എസ് തൃശൂർ ജില്ല കമ്മിറ്റി വിദ്യാഭ്യാസ – തൊഴിൽ – സാമൂഹിക മുന്നേറ്റത്തിനു വേണ്ടി വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി സംഘടിപ്പിക്കുന്നു.തൊഴിൽ മേഖലകളിൽ ന്യൂനപക്ഷ പിന്നാക്ക വസ്ഥ പരിഹരിക്കുക, വിദ്യാർത്ഥികളെ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തുക, ഉയർന്ന കരിയർ മേഖലകളിൽ എത്തിക്കുക എന്നിവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.പദ്ധതിയുടെ ഭാഗമായി ചാവക്കാട് താലൂക്കിലെയും പരിസര പ്രദേശങ്ങളിലെയും പ്ലസ് ടു, ഡിഗ്രി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പി എസ് സി , കെ എ എസ്, യു പി എസ് സി, സിവില്‍ സര്‍വ്വീസ് എന്നീ പരീക്ഷകള്‍ക്ക് സജ്ജമാകാനുള്ള പരിശീലനം നൽകുന്നു.ടാലന്റ് ടെസ്റ്റിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനവും നൽകുന്നു.പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് അവെയർനസ് പ്രോഗ്രാംആഗസ്റ്റ് 10 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് എം.എസ്.എസ് ഹാളിൽ നടക്കുന്നതാണ്. സിവിൽ സർവീസ് റാങ്ക് ഹോൾഡർ ഷാഹിദ് ടി കോമത്ത് പങ്കെടുക്കുന്നു. പ്രോഗ്രാമിലും പരിശീലനത്തിലും...

Read More

ദേശീയപാത സർവ്വേക്കെതിരെ പ്രതിഷേധ മാർച്ച്‌

ചാവക്കാട്‌: എതിർപ്പുകൾ വകവെക്കാതെ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധമായ ദേശീയപാത സർവ്വേക്കെതിരെ ദേശീയപാത കർമ്മ സമിതി ഒരുമനയൂർ വില്ലേജ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തി. ചേറ്റുവ മൂന്നാം കല്ലിൽ നിന്നാരംഭിച്ച മാർച്ച്‌ പാലംകടവിൽ പോലീസ്‌ തടഞ്ഞതിനെ തുടർന്ന് പ്രതിഷേധ യോഗം നടത്തി. വി സിദ്ദീക്‌ ഹാജി അധ്യക്ഷത വഹിച്ചു. പോലീസിനെ ഉപയോഗിച്ചു ജനങ്ങളെ ഭീഷണിപ്പെടുത്തി നടത്തിക്കൊണ്ടിരിക്കുന്ന സർവ്വേ ഭൂമി ഏറ്റെടുക്കലല്ലെന്നും മറിച്ചു ഭൂമി പിടിച്ചെടുക്കലാണെന്നും യോഗം ആരോപിച്ചു. ആക്ഷൻ കൗൺസിൽ ഒരുമനയൂർ വില്ലേജ്‌ കൺ വീനർ പി കെ നൂറുദ്ധീൻ ഹാജി, ഷണ്മുഖൻ വൈദ്യർ, സരസ്വതി, ബാലകൃഷ്ണൻ കാക്കര, വേണു,കെ.നവാസ്‌, ഷിഹാബ്‌ ഒരുമനയൂർ, ആരിഫ്‌ കണ്ണാട്ട്‌ എന്നിവർ നേതൃത്വം...

Read More

ബൈ സൈക്കിൾ ചലഞ്ച് തുടക്കമായി

പുന്നയൂർ: കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സോഷ്യൽ മീഡിയ വിംഗ് കേരളത്തലെ നിർദ്ദനരായ വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകുന്ന “ബൈ സൈക്കിൾ ചലഞ്ച്” എന്ന പദ്ധതിയുടെ ഗുരുവായൂർ നിയോജക മണ്ഡലം തല ഉദ്ഘാടനം മന്ദലംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ സോഷ്യൽ മീഡിയ ജില്ല ചെയർമാൻ ജോസ് വെള്ളൂർ നിർവ്വഹിച്ചു. പി കെ ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. എം വി ഹൈദരലി മുഖ്യ അതിഥിയായി. എൻ എം കെ നബിൽ, പി ടി എ  പ്രസിഡന്റ് വി സമീർ, പി കെ സൈനുദ്ധീൻ ഫലാഹി, കെ കെ അബ്ദുൾ കാദർ, സി വി സുരേന്ദ്രൻ, ആർ  വി മുഹമ്മദുണി, കയ്യാലയിൽ മുഹമ്മദാലി, സലിൽ അറക്കൽ, ശ്രീധരൻ മാക്കാലി, അസീസ് മന്ദലാം കന്ന്, പി എ നസീർ, പി കെ ബുഷറ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക പി ടി ശാന്ത സ്വാഗതവും ഇ പി ഷിബു മാസ്റ്റർ നന്ദിയും...

Read More

നഗരസഭയുടേത് ശുദ്ധവായു പോലും ഇല്ലാതാക്കുന്ന നടപടി – സി എച്ച് റഷീദ്

ചാവക്കാട്: മാലിന്യം കൂമ്പാരമാക്കി ഒരുപ്രദേശത്തെ മനുഷ്യരുടെ ശുദ്ധവായുപോലും ഇല്ലാതാക്കു നടപടികളാണ് ചാവക്കാട് നഗരസഭ നടത്തികൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് പറഞ്ഞു. നഗരസഭയുടെ മാലിന്യശേഖരണസ്ഥലമായ പരപ്പില്‍താഴത്തെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്നുള്ള മലിനീകരണം അവസാനിപ്പിക്കാന്‍  നടപടി ആവശ്യപ്പെട്ട് നിയമവിദ്യാര്‍ഥി  സോഫിയ ട്രഞ്ചിംഗ് ഗ്രൗണ്ടിനടുത്ത് നടത്തുന്ന നിരാഹാര സമരപ്പന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദേഹം. ഒരു പ്രദേശത്തെ മുഴുവന്‍ ജനത്തേയും മാറാരോഗങ്ങളിലേക്ക് വലിച്ചഴക്കുകയാണ് ഇവിടെ നഗരസഭ ഭരണവര്‍ഗം. കുടിവെള്ളവും ആരോഗ്യവും നഷ്ടപ്പെടുത്തുന്ന നടപടികള്‍കെതിരെ എല്ലാം മറന്ന് പ്രവര്‍ത്തിക്കാന്‍ മനുഷ്യമനസുകള്‍ ഉണരേണ്ട സമയമാണ് വന്നെത്തിയിട്ടുള്ളത്. മത്തികായലിലേക്കു വരെ ട്രഞ്ചിംങ്ങ് ഗ്രൗണ്ടില്‍ നിന്നും മാലിന്യം ഒഴുക്കുകയാണ്.  കായലിനോട് കാതല്‍ എന്നാണ് ഇവരുടെ മുദ്രാവാക്യം. കായലിലേക്ക് മാലിന്യം തള്ളുന്നതാണോ ഇവര്‍ പറയുന്ന കായലിനോടുള്ള കാതലെന്ന് അദേഹം ചോദിച്ചു. സോഫിയ നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും മുസ്‌ലിം ലീഗിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് അദേഹം ഉറപ്പു നല്‍കി. മുസ്‌ലിം ലീഗ് നേതാക്കളായ എ കെ അബ്ദുല്‍ കരീം, ലത്തീഫ്...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2018
S M T W T F S
« Jul   Sep »
 1234
567891011
12131415161718
19202122232425
262728293031