Select Page

Month: August 2018

ദുരിതാശ്വാസ നിധിയിലേക്ക് ചാവക്കാട് നഗരസഭ അഞ്ചുലക്ഷം നല്‍കും

ചാവക്കാട് : പ്രളയ ബാധിതരെ സഹായിക്കുന്നതിനായി നഗരസഭാ കൌണ്‍സില്‍ അംഗങ്ങളുടെ ഒരുമാസത്തെ ഓണറെറിയം ഉള്‍പ്പെടെ അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ചാവക്കാട് നഗരസഭാ കൌണ്‍സില്‍ യോഗം തീരുമാനിച്ചു. ഇന്ന് നടന്ന അടിയന്തിര കൌണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ വിവര ശേഖരണം എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ സഹായത്തോടെ നാളെയും മറ്റന്നാളുമായി നടക്കും. വെള്ളക്കെട്ടുകള്‍ മൂലം തകര്‍ന്ന റോഡുകളുടെ പട്ടിക തയ്യാറാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി. പ്രളയ ദുരിതത്തില്‍ കേമ്പുകളില്‍ വരാതെ ബന്ധു വീടുകളിലും മറ്റും താമസിച്ചവര്‍ക്കുള്ള അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റ് രണ്ടു ദിവസത്തിനകം വിതരണം ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനമായി. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത...

Read More

റവന്യു അധികൃതരുടെ പക്ഷപാതിത്വ നിലപാട് പ്രതിഷേധാർഹം – മുസ്ലിം ലീഗ്

പുന്നയൂർ: പഞ്ചായത്തിലെ രണ്ടാം വാർഡിലെ എടക്കര മിനി സെന്ററിൽ പ്രളയത്തെ തുടർന്ന് തകർച്ചയിലായ വീടുകൾ സന്ദർശിക്കാൻ മെമ്പർ ബുഷറ ഷംസുദ്ധീൻ ആവശ്യപ്പെട്ടിട്ടും മുഖവിലക്കെടുക്കാതെ പിറ്റേ ദിവസം ഭരണകക്ഷി നേതാവുമൊത്ത് വീടുകൾ സന്ദർശിച്ച പുന്നയൂർ വില്ലേജ് ഓഫീസറുടെ നടപടിയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. തഹസിൽദാർ പറഞ്ഞിട്ടാണ് താൻ ഭരണകക്ഷി നേതാവുമൊത്ത് വീട് സന്ദർശിക്കാൻ പോയതെന്നായിരുന്നു ഓഫീസറുടെ മറുപടി. ഇതു സംബന്ധിച്ച് പരാതിപ്പെടാൻ തഹസിൽദാറെ വിളിച്ചപ്പോൾ താൻ പറഞ്ഞിട്ടാണ് വില്ലേജ് ഓഫീസറുടെ സന്ദർശനമെന്ന മറുപടിയിലൂടെ തഹസിൽദാറും ഭരണകക്ഷി നേതാക്കളുടെ ആജ്ഞക്കൊത്താണ് പ്രവർത്തിക്കുന്നതെന്ന് ബോധ്യമായിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. വാർഡുകളിൽ മെമ്പർമാരുടെ മേൽനോട്ടത്തിലാകണം ദുരിതാശ്വാസ പ്രവർത്തനങ്ങളെന്ന് സർക്കാർ പറയുമ്പോഴാണ് ജനപ്രതിനിധികളെ  ഒഴിവാക്കി ഭരണകക്ഷി നേതാക്കളുടെ ആജ്ഞക്കൊത്തുള്ള അധികൃതരുടെ ഈ നടപടി. ഇതിനെതിരെ പ്രതിഷേധ നടപടി കൈക്കൊള്ളുവാൻ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. വി സലാം, സി മുഹമ്മദാലി, കെ.കെ ഷംസുദ്ധീൻ, കെ.കെ അബൂബക്കർ, കെ.വി ഹുസൈൻ എന്നിവർ...

Read More

പരപ്പില്‍താഴം സമരസമിതി പ്രവര്‍ത്തകര്‍ക്കുനെരെ ആക്രമണം – അഞ്ച് പേര്‍ അറസ്റ്റില്‍

ചാവക്കാട് : പരപ്പില്‍താഴം സമരസമിതി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അഞ്ച് പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ചാവക്കാട് കോട്ടപ്പുറം സ്വദേശികളായ കുഞ്ഞീരകത്ത് സുജിത്ത്(32), കേരന്റകത്ത് സവാദ്(32), കാളീടകത്ത് വിബിന്‍(31), അരവാശ്ശേരി ഷെമീര്‍(25), പുത്തന്‍കടപ്പുറം സ്വദേശി തൊണ്ടന്‍പിരി ഷെഫീഖ്(27) എന്നിവരെയാണ് ചാവക്കാട് എസ് ഐ കെ ജി ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇവര്‍ സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോ ടെയാണ് പരപ്പില്‍താഴം ട്രഞ്ചിങ് ഗ്രൗണ്ടിനെതിരെയുള്ള സമരത്തിന് നേതൃത്വം നല്‍കിയ അറക്കല്‍ രതികുമാറിന്റെ മകന്‍ മിഥുന്‍(25), കെ എസ് യു ജില്ലാ സെക്രട്ടറി ഗുരുവായൂര്‍ കോട്ടപ്പടി കാട്ടുപാടം കുഴിക്കാട്ടില്‍ മുരളിയുടെ മകന്‍ ഗോകുല്‍(26) എന്നിവരെ ഒരു സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെ കണ്ടാലറിയാവുന്ന സംഘം ആളുകള്‍ പരപ്പില്‍താഴത്തുള്ള വീട്ടിലെത്തി മിഥുനെ അന്വേഷിച്ചിരുന്നു. എന്നാല്‍...

Read More

വധശ്രമം – പ്രതികളായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുക

ചാവക്കാട് : കെ.എസ്.യു ജില്ലാ സെക്രട്ടറി ഗോകുലിനെയും യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം മുൻ സെക്രട്ടറി മിഥുനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെയും, കെ എസ് യു ബ്ലോക്ക്‌ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ എച്ച് എം നൗഫൽ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം പ്രസിഡന്റ്‌ തെബ്ഷീർ മഴുവഞ്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ്, കെ എസ് യു നേതാക്കളായ കെ വി സത്താർ, അനീഷ് പാലയൂർ, നിഖിൽ കൃഷ്ണൻ, അഷ്‌റഫ്‌, ഷെമീം, സുഹാസ്, സൂരജ്, ഷർബനൂസ്, സലീം, ഷാരൂഖാൻ, അശ്വിൻ, ഗഫാർ, അൻസിൽ, സുഹൈം എന്നിവർ പ്രകടത്തിന് നേതൃത്വം...

Read More

ചാവക്കാട്ടെ ‘നാവിക സേനയെ’ ആദരിച്ചു

ചാവക്കാട് : പ്രളയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കേരളത്തിന്റെ സ്വന്തം നാവിക സേനയായി പ്രവര്‍ത്തിച്ച മത്സ്യതോഴിലാളികളില്‍ ചാവക്കാട് നിന്നുള്ളവരെ സി ഐ ടി യു (മത്സ്യതൊഴിലാളി യൂണിയന്‍) ആദരിച്ചു. ചാവക്കാട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളി യൂണിയൻ ജില്ല പ്രസിഡന്റ് കെ.വി അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു. കുന്ദംകുളം മുൻ എം എല്‍ എ ബാബു എം പാലിശ്ശേരി, ചാവക്കാട് നഗരസഭ ചെയർമാൻ എന്‍ കെ അക്ബർ, മുൻ ചെയർമാൻ എം ആര്‍ രാധാകൃഷണൻ, യുണിയൻ ജില്ലാ സെക്രട്ടറി ഐ കെ വിഷ്ണുദാസ്, സി പി എം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്, മഹിളാ ഏരിയ സെക്രട്ടറി ഷീജ പ്രശാന്ത്, പ്രശസ്ത നിരൂപകൻ കെ എ മോഹൻ ദാസ്, ജോയി, പി പി നാരായണൻ എന്നിവർ പങ്കെടുത്തു. കെ എം...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2018
S M T W T F S
 1234
567891011
12131415161718
19202122232425
262728293031