Header

ചാവക്കാട്ടെ ‘നാവിക സേനയെ’ ആദരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : പ്രളയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കേരളത്തിന്റെ സ്വന്തം നാവിക സേനയായി പ്രവര്‍ത്തിച്ച മത്സ്യതോഴിലാളികളില്‍ ചാവക്കാട് നിന്നുള്ളവരെ സി ഐ ടി യു (മത്സ്യതൊഴിലാളി യൂണിയന്‍) ആദരിച്ചു. ചാവക്കാട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളി യൂണിയൻ ജില്ല പ്രസിഡന്റ് കെ.വി അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു. കുന്ദംകുളം മുൻ എം എല്‍ എ ബാബു എം പാലിശ്ശേരി, ചാവക്കാട് നഗരസഭ ചെയർമാൻ എന്‍ കെ അക്ബർ, മുൻ ചെയർമാൻ എം ആര്‍ രാധാകൃഷണൻ, യുണിയൻ ജില്ലാ സെക്രട്ടറി ഐ കെ വിഷ്ണുദാസ്, സി പി എം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്, മഹിളാ ഏരിയ സെക്രട്ടറി ഷീജ പ്രശാന്ത്, പ്രശസ്ത നിരൂപകൻ കെ എ മോഹൻ ദാസ്, ജോയി, പി പി നാരായണൻ എന്നിവർ പങ്കെടുത്തു. കെ എം അലി സ്വാഗതവും, ടി.എം ഹനീഫ നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.