Select Page

Day: October 2, 2018

ഗാന്ധി ജയന്തി ആചരിച്ചു

ചാവക്കാട് : മഹാത്മാഗാന്ധിയുടെ 150-ാo ജന്മവാർഷികത്തില്‍ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ പ്രഭാതഭേരിയും പുഷ്പാർച്ചനയും നടത്തി. ചാവക്കാട് സെന്‍ററില്‍  നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസ്, യു ഡി എഫ് കൺവീനർ കെ നവാസ്, അനീഷ് പാലയൂർ, കെ വി സത്താർ, സുമേഷ് കൊളാടി, യുസഫലി കെ എസ്, ബാബുരാജ്, എം എസ് ശിവദാസ്, ആർ കെ നൗഷാദ്, എ പി ഷഹീർ എന്നിവർ...

Read More

കേരള പ്രവാസി സംഘം മുനിസിപ്പല്‍ സമ്മേളനവും ഓഫീസ് ഉദ്ഘാടനവും ഇന്ന്

ചാവക്കാട് : കേരള പ്രവാസി സംഘം ചാവക്കാട് മുനിസിപ്പല്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും  മുനിസിപ്പല്‍ സമ്മേളനവും   ഇന്ന് (ഒകേ്ടാബര്‍ രണ്ട് ചൊവ്വഴ്ച്ച)  ഉച്ചകഴിഞ്ഞ് രണ്ടരക്ക് നടക്കുമെന്ന് പ്രസിഡന്റ് ജാഫര്‍ ലിമ, സെക്രട്ടറി രാജന്‍ നമ്പിയത്ത്, ട്രഷറര്‍ അബു രാമനാത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചാവക്കാട് ലിമ ടവറില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഓഫീസ് ഉദ്ഘാടനം രണ്ടരക്ക്  കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റുമായ  പി ടി കുഞ്ഞുമുഹമ്മദ് നിര്‍വഹിക്കും. തുടര്‍ന്ന് ചാവക്കാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ( ടി പി നൗഷാദ് നഗര്‍ ) നടക്കുന്ന കേരള പ്രവാസി സംഘം മുനിസിപ്പല്‍ സമ്മേളനം കേരള പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ ഘടകങ്ങള്‍ നല്‍കുന്ന സഹായ സ്വീകരണത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ നിലവില്‍ വരും....

Read More

വാടകനിയന്ത്രണ നിയമം അടിയന്തിരമായി നടപ്പില്‍ വരുത്തണം

ചാവക്കാട് : കേരള നിയമസഭയില്‍ അനുമതിക്കായി മാറ്റിവെച്ചിട്ടുള്ള പരിഷ്‌കരിച്ച വാടകനിയന്ത്രണ നിയമം അടിയന്തിരമായി നടപ്പില്‍ വരുത്തണമെന്ന്  ഓള്‍ കേരള ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ ചാവക്കാട് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.  എ പി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടോമി ഈപ്പന്‍, രക്ഷാധികാരി സെയ്തുമുഹമ്മദ്  എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി  എ പി ഇബ്രാഹിം ( പ്രസിഡന്റ് ), ജാഫര്‍ ലിമ ( സെക്രട്ടറി ), വി ഹനീഫ ( ട്രഷറര്‍ ) എന്നിവരെ...

Read More

ചാവക്കാട് സിംഗേഴസ് വാട്സ്ആപ്പ് ഗ്രൂപ്പ് ദുരിതാശ്വാസ സഹായം വിതരണം ചെയ്തു

ചാവക്കാട് : ചാവക്കാട് സിംഗേഴസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ദുരിതാശ്വാസ സഹായത്തിന്റെ രണ്ടാം ഘട്ട വിതരണം ഗുരുവായൂർ എം എൽ എ കെ വി അബ്ദുൽ ഖാദർ നിർവ്വഹിച്ചു. ചാവക്കാട് റെസ്റ്റ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ രമേശ് പയ്യാക്കൽ, ആസിയ മണത്തല എന്നിവര്‍ സഹായം ഏറ്റുവാങ്ങി. മ്യൂസിക് ഡയറക്ടർ റഹ്മത്തുള്ള പാവറട്ടി അധ്യക്ഷത വഹിച്ചു. യൂസഫ് യാഹു ഇടക്കഴിയൂർ, രവി പുന്ന, മുരളി, കബീർ, അബൂബക്കർ, കമറുദ്ധീൻ, സലിം, നാസർചേറ്റുവ, നൗഫാൻ ബിൻ ജാഫർ എന്നിവര്‍ സംസാരിച്ചു. ഒന്നാംഘട്ട സഹായം പാടൂർ ഇടിയഞ്ചിറയിൽ വെച്ച് നേരത്തെ എട്ട് കുടുംബങ്ങൾക്ക് നൽകിയിരുന്നു. മൂന്നാ ഘട്ട പ്രവർത്തനത്തിൽ നേരെത്തെ തീരുമാനിച്ച കുടുംബങ്ങൾക്കുള്ള സഹായം അടുത്ത ദിവസം നല്‍കുമെന്ന് ഗ്രൂപ്പ് അഡ്മിൻ ബഷീർ കുറുപ്പത്ത്...

Read More

യുവതികളുടെ മേല്‍ ബൈക്കിടിച്ച് കയറ്റി മാല കവർന്നു

ചാവക്കാട് : നടന്നു പോകുകയായിരുന്ന യുവതികളുടെ ഇടയിലേക്ക് ബൈക്കിടിച്ച് കയറ്റി അഞ്ചര പവന്റെ മാല കവർന്നു. മണത്തല കായൽ റോഡിൽ തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മണത്തല ബേബിറോഡിൽ സരസ്വതി സ്‌കൂളിനടുത്ത് തെക്കൂട്ട് ജയചന്ദ്രന്റെ ഭാര്യ ഉഷയുടെ മാലയാണ് പൊട്ടിച്ചത്. ചാവക്കാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഉഷയും അയൽവാസി രജിതയും രജിതയുടെ മക്കളുമൊത്താണ് ഇവർ ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങിയത്. കായൽ റോഡിലെത്തിയപ്പോൾ പടിഞ്ഞാറു നിന്നു വന്ന ബൈക്ക് രജിതയുടെ കാലിൽ മനപ്പൂർവ്വം കയറ്റുകയായിരുന്നു. രജിതക്കു അപകടം പറ്റിയ ഉടനെ സമീപത്തുണ്ടായിരുന്ന ഉഷയുടെ കഴുത്തിൽ നിന്ന്‌ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ബഹളം വെച്ചെങ്കിലും യുവാവ് ഹൈവേയിൽ കയറി വടക്ക് ഭാഗത്തേക്ക് കടന്നുപോയി. നേരം ഇരുട്ടിയതിനാൽ നമ്പർ ശ്രദ്ധിക്കാനും ഇവർക്കായില്ല. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറകൾ പോലീസ് പരിശോധിച്ചു...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

October 2018
S M T W T F S
« Sep   Nov »
 123456
78910111213
14151617181920
21222324252627
28293031