Select Page

Day: October 8, 2018

എടക്കഴിയൂർ സ്വദേശി ഒമാനിൽ മരിച്ചു

അതിർത്തി : എടക്കഴിയൂർ ടെലിഫോൺ എക്സ്ചേഞ്ച് നു സമീപം താമസിക്കുന്ന പരേതനായ കല്ലുവളപ്പിൽ കാദർ മകൻ അബ്ദുൽ കബീർ (52) ഒമാനിൽ ഇന്ന് രാവിലെ  നിര്യാതനായി.  ഹൃദയാഘാതമായിരുന്നു. കബറടക്കം ബുധനാഴ്ച രാവിലെ 9 മണിക്ക് എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ :  ഇസ്മത്, മകൻ :...

Read More

സിദ്ധാര്‍ത്ഥ് മേനോന്‍ എല്‍ എഫ് കോളേജില്‍

മമ്മിയൂര്‍ : ഗുരുവായൂര്‍ എല്‍ എഫ് കോളേജ് 2018-19 അദ്ധ്യയന വര്‍ഷത്തെ കോളേജ് യൂണിയന്‍, ഫൈന്‍ആര്‍ട്സ് ക്ലബ് എന്നിവയുടെ ഉദ്ഘാടനം സിനി ആര്‍ടിസ്റ്റും പിന്നണിഗായകനുമായ സിദ്ധാര്‍ത്ഥ് മേനോന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ. ഡോ. മോളി ക്ലെയര്‍ അധ്യക്ഷത വഹിച്ചു. കോളേജ് ചെയര്‍പേഴസന്‍ പൂജ ഉണ്ണികൃഷ്ണന്‍, ഫൈന്‍ആര്‍ട്സ് സെക്രട്ടറി വി എസ് ആന്‍സി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍...

Read More

വിശ്വാസപരമായ കാര്യങ്ങളിൽ ഉപദേശികളായി സി പി എം നേതാക്കളെ ആരും ചുമതലപ്പെടുത്തിയിട്ടില്ല

തൃപ്രയാർ : വിശ്വാസപരമായ കാര്യങ്ങളിൽ ഉപദേശികളായി സി.പി.എം നേതാക്കളെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റഷീദ്. സുന്നി പള്ളികളിലും ശബരിമലയിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന സി.പി.എം നിലപാട് കേരളീയ സമൂഹം അവജ്ഞയോടെ തള്ളിക്കളയും. മതം രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ലെന്ന പഴയ കമ്മ്യൂണിസ്റ്റ് നിലപാടിനെക്കാൾ ഗൗരവമുള്ളതാണ് കമ്മ്യൂണിസം മതകാര്യങ്ങളിൽ ഇടപെടുന്നത്. മത വിശ്വാസങ്ങളെ കടന്നാക്രമിക്കുന്നതിന് പിന്നിൽ കമ്യൂണിസ്റ്റ് കുടില താൽപ്പര്യങ്ങളാണെന്നും റഷീദ് പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ നാട്ടിക നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരണ കൺവെൻഷൻ നാട്ടിക സി.എസ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് സി. കെ അഷറഫ് അലി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഫ്സൽ, ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ എ ഷൗക്കത്തലി, ട്രഷറർ വി സി അബ്ദുൽഗഫൂർ,...

Read More

ബീച് പദ്ധതിക്ക് അംഗീകാരം – അധ്യാപകരെ ആദരിച്ചു

മന്ദലാംകുന്ന്: വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി രണ്ട് വർഷമായി മന്നംലംകുന്നു ജി.എഫ്.യു.പി സ്കൂളിൽ നടന്ന് വരുന്ന ബിൽഡ് ഇംഗ്ലീഷ് എഫിഷ്യൻസി എമോംഗ് ചിൽഡ്രൻ(ബീച്) പദ്ധതിക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് & ട്രൈനിംഗ്(എസ്.സി.ഇ.ആർ.ടി) അംഗീകാരം ലഭിച്ചതിനെ തുടർന്ന് പദ്ധതിക്ക് നേതൃത്വം നല്കിയ അധ്യാപകരെ ആദരിച്ചു. ജി.എഫ്.യു.പി സ്കൂളിൽ നടന്ന ചടങ്ങ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബുഷറ ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് നേതൃത്വം നല്കിയ ഇംഗ്ലീഷ് അധ്യാപകൻ ഇ പി ഷിബു, മുൻ പ്രധാന അധ്യാപിക പി.എസ് മോളി, പ്രധാന അധ്യാപിക പി.ടി ഷാന്ത എന്നിവരെ ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് വി സമീർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സീനത്ത് അഷ്റഫ്, എസ്. എം.സി ചെയർമാൻ പി.കെ സൈനുദ്ധീൻ ഫലാഹി, പി.ടി.എ വൈസ് പ്രസിഡണ്ട് എം.എ മുഹമ്മദ് റാഫി, അസീസ് മന്ദലാംകുന്ന്, ടി.കെ ഖാദർ, യൂസഫ് തണ്ണിതുറക്കൽ, അധ്യാപകരായ പി.കെ അബ്ദുൽ സലീം, പി എ...

Read More

ലഹരി ഗുണ്ടാ കവർച്ച മാഫിയക്കെതിരെ ബഹുജന പ്രതിഷേധം

ചാവക്കാട് : ഡി വൈ എഫ് ഐ  ചാവക്കാട് വെസ്റ്റ് മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ കഞ്ചാവ് ലഹരി ഗുണ്ടാ കവർച്ച മാഫിയക്കെതിരെ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. പുത്തൻകടപ്പുറം ബേബി റോഡ് ഷാഫി നഗറിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.  മേഖല പ്രസിഡന്റ് ടി എം ഷഫീക് അധ്യക്ഷത വഹിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറി എം ആർ രാധാകൃഷ്ണൻ. ബ്ലോക്ക് സെക്രട്ടറി വി അനൂപ്, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് പി.എച്.ഹസ്സൻമുബാറക്. ഏരിയ സെക്രട്ടറി ജാബിർ കെ.യു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ എം അലി. കെ. കെ. രാജൻ. പി. പി. നാരായണൻ. മേഖല സെക്രട്ടറി എം. ജി. കിരൺ, പി. എസ്. മുനീർ എന്നിവർ...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

October 2018
S M T W T F S
« Sep   Nov »
 123456
78910111213
14151617181920
21222324252627
28293031