Select Page

Day: November 5, 2018

സദാചാര പോലീസ് ചമഞ് കൊള്ള – രണ്ടു പേർ പിടിയിൽ

ചാവക്കാട് : സദാചാര പോലീസ് ചമഞ് ബീച്ചിൽ വരുന്ന യുവതീ യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവരുന്ന രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ചാവക്കാട് പുന്ന സ്വദേശി അച്ചുവീട്ടിൽ അസീസ്‌(31), എടക്കഴിയൂർ കാജാ കമ്പനി ബീച്ച് സ്വദേശി വാളങ്ങാട്ടു പറമ്പിൽ മുനീർ(29) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. സി ഐ ഗോപകുമാർ, എസ് ഐ ജയപ്രദീപ്, എ എസ് ഐ അനിൽ മാത്യു, പ്രൊബേഷനറി എസ് ഐ സുബാഷ് ബാബു എന്നിവർ ചേർന്നാണ് പ്രതികളെ...

Read More

ഇനി പതിനഞ്ച് ദിനരാത്രങ്ങള്‍ ഗുരുപവനപുരി സംഗീത സാന്ദ്രമാകും

ഗുരുവായൂര്‍ :  ഗുരുവായൂർ ദേവസ്വം ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ഇനി പതിനഞ്ച്  ദിനരാത്രങ്ങള്‍ ഗുരുപവനപുരി സംഗീത സാന്ദ്രമാകും. ചെമ്പൈ സംഗീതോത്സവം  ഉദ്ഘാടനം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ജാതിമതഭേദമെന്യേ ഏവര്‍ക്കും സംഗീതം പഠിക്കാമെന്ന സാഹ ചര്യമാണ‌് കേരളത്തിലുള്ളത്. ആസുരവും അസഹിഷ്ണുതയുമുള്ള ഈ കാല ഘട്ടത്തില്‍ സമാധാന വര്‍ഷിണിയായി സംഗീതം മാറണമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ് അധ്യക്ഷനായി. മന്ത്രി വി എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായി . ഈ വര്‍ഷത്തെ ദേവസ്വം ചെമ്പൈ പുരസ്കാരം സംഗീത രത്നം പാലാ സി കെ രാമചന്ദ്രന് മന്ത്രി കടകംപള്ളി സമ്മാനിച്ചു. ഗുരുവായൂരപ്പ രൂപം ആലേഖനം ചെയ്ത പത്ത‌് ഗ്രാം സ്വര്‍ണ പ്പതക്കവും 50,001 രൂപയും പ്രശസ്തി ഫലകവും പൊന്നാടയുമാണ‌് പുരസ്കാരം. ഭരണ സമിതി അംഗം പി ഗോപിനാഥന്‍ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.  ഭരണസമിതി അംഗങ്ങളായ എം വിജയന്‍ , എ വി പ്രശാന്ത്, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, ദേവസ്വം അഡ്മിനിസ്ട്രറ്റര്‍ എസ് വി ശിശിര്‍...

Read More

ആശ്രയ മെഡി എയ്ഡിന്‍റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ചാവക്കാട് : ആതുര സേവന രംഗത്ത് ആശ്രയ മെഡി എയ്ഡിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആശ്രയ മെഡി എയ്ഡിന്റെ ഉൽഘാടനത്തോടനുബന്ധിച് ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിന്റെയും ചാവക്കാട് അസോസിയേഷൻ ദുബൈ ചാപ്റ്ററിന്റെയും സഹകരണത്തോടെ വൃക്കരോഗനിർണയ ക്യാമ്പ് നടത്തി. ഓവുങ്ങൽ സെന്ററിൽ നടന്ന പരിപാടിയിൽ ആശ്രയ മെഡി എയ്ഡിന്റെ ലോഞ്ചിങ്ങ് ചാവക്കാട് താലൂക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: ജി. എസ്. ജയദേവൻ നിർവഹിച്ചു. ആശ്രയ വൈസ് പ്രസിഡൻറ് ടി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് അബ്ദുൾ ഹമീദ്, അൽ അൻസാരി ഗ്രൂപ്ചെയർമാനും ആശ്രയ മെഡി എയ്ഡിന്റെ രക്ഷാധികാരിയുമായ ബഷീർ ചൂൽപുറം, ചാവക്കാട് കൾചറൽ സെൻറർ സെക്രട്ടറി എം.കെ അസ് ലം, വലപ്പാട് ഭാരത് വിദ്യാമന്ദിർ സ്കൂൾ പ്രിൻസിപ്പൽ എം.കെ രാമചന്ദ്രൻ എന്നിവർ ആശംസകള്‍ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഹയാത്ത് ഹോസ്പിറ്റൽ ഡയറ്റീഷ്യൻ ഹയന സുകുമാരൻ ‘വൃക്ക രോഗവും ഭക്ഷണശൈലിയും’എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ഹയാത്ത് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ 160 ഓളം ആളുകളിൽ...

Read More

അനധികൃത ബന്ധു നിയമനം – കെ ടി ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുക

പുന്നയൂർ: പുന്നയൂര്‍, ചാവക്കാട് മേഖലകളില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. അനധികൃത ബന്ധു നിയമനത്തിൽ കെ.ടി ജലീലിനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. പുന്നയൂര്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ എടക്കഴിയൂർ പോസ്റ്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പഞ്ചവടിയിൽ  സമാപിച്ചു. തുടർന്ന് നടന്ന യോഗം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.വി അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.പി ഷ്കർ, നിയോജക മണ്ഡലം സെക്രട്ടറി ടി.കെ ഷാഫി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.നൗഫൽ സ്വാഗതവും ട്രഷറർ സി.എസ് സുൽഫിക്കർ നന്ദിയും പറഞ്ഞു. പഞ്ചായത്ത് ഭാരവാഹികളായ എം.കെ.സി ബാദുഷ, പി ഷാഹിദ്, കെ.എം.സി.സി നേതാക്കളായ ഹക്കീം എടക്കഴിയൂർ, പി.എച് മുസ്തഫ, ടി.എം ജിൻഷാദ്, എം.കെ കാലിദ്, എം.എസ് അലികുട്ടി, വൈറ്റ്  ഗാർഡ് കോ-ഓഡിനേറ്റർ നിസാർ മുത്തേടത്ത്, എം.എസ്.എഫ് പഞ്ചായത്ത് ജനറൽ...

Read More

ഉമോജ -2019 ലോഗോ പ്രകാശനം ചെയ്തു

മന്നലാംകുന്ന്‍ : ഡ്രാഗൺ കരാട്ടെ ക്ലബിന്റെ 20-)0 വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഉമോജ -2019 ന്റെ ലോഗോ പ്രകാശനം എം പി ഇ.ടി മുഹമ്മദ്‌ ബഷീർ നിർവഹിച്ചു. ചാവക്കാട് തിരുവത്ര സ്വദേശിയും യു.എ.ഇ-യിൽ ഡിസൈനറുമായ ഫിറോസ് ആണ് ലോഗോ രൂപകല്പന ചെയ്തത്. ഇരുപതിലധികം വര്‍ഷമായി ചാവക്കാട് – പൊന്നാനി മേഖലയിൽ, കരാട്ടെ പരിശീലകനായി പ്രവര്‍ത്തിക്കുന്ന സെൻസെയ് മുഹമ്മദ്‌ സ്വാലിഹാണ് ഡ്രാഗൺ കരാട്ടെ ക്ലബിന്റെ സ്ഥാപകനും മുഖ്യ പരിശീലകനും. ധാര്‍മിക മൂല്യത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള പരിശീലനം ഡ്രാഗൺ കരാട്ടെ ക്ലബ്ബിനെ വ്യത്യസ്തമാക്കുന്നു. ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന കർമപരിപാടികള്‍ക്കാണ് ഡ്രാഗന്‍ കരാട്ടെ ക്ലബ്ബ് രൂപം നല്‍കിയത്. പഠനോപകരണ വിതരണം, ബോധവത്ക്കരണ ക്‌ളാസുകൾ, മതസൗഹാർദ സംഗമം, രക്ഷാകർതൃസംഗമം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വാർഷികാഘോഷങ്ങളുടെ ഭാഗമായി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചതായി ഭാരവാഹികള പറഞ്ഞു. ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് 06-01-2019 നു മന്ദലാംകുന്ന് ബീച്ചിൽ വെച്ച് കലാ-കായിക...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2018
S M T W T F S
« Oct   Dec »
 123
45678910
11121314151617
18192021222324
252627282930