Select Page

Month: November 2018

വാഹനാപകടം – ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട് : എടക്കഴിയൂർ തെക്കെ മദ്രസ്സക്ക് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പത്തിരി പാല പേരൂർ റോഡ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ആഞ്ഞില കടവത്ത് അഹമ്മദ് കുട്ടി മകൻ സിദ്ധീഖ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്കായിരുന്നു അപകടം പരിക്കേറ്റ സിദ്ദീഖിനെ എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. വൈകീട്ട് മൂന്നു മണിയോടെ മരണം...

Read More

മദ്രസ അധ്യാപകരെ ആദരിച്ചു

തിരുവത്ര : മഅ്ദനുൽ ഉലൂം മദ്രസ്സ വാട്സപ്പ് കൂട്ടായ്മ “മഅ്ദനുൽ ഇഖ്‌വാന്റെ” നേതൃത്വത്തിൽ മദ്രസയിൽ 34 വർഷം പൂർത്തിയാക്കിയ യൂസഫ് ഉസ്താദിനെയും, 22 വർഷം പൂർത്തിയാക്കിയ അബ്ദുറഹ്മാൻ ഉസ്താദിനെയും ആദരിച്ചു. മീലാദാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്. മണത്തല ഖത്തീബ് ഖമറുദ്ധീൻ ബാദുഷ തങ്ങൾ മുഖ്യ      അതിഥിയായിരുന്നു. മുൻ കാല അധ്യാപകനായ മൊയ്‌ദുപ്പ ഉസ്താദിനുള്ള ചികിത്സ സഹായവും, നാട്ടിൽ നിന്നും അടുത്തിടെ ഇസ്ലാമിക ബിരുദമായ ‘ ഖുതുബി’ കരസ്ഥമാക്കിയ മുസ്തഫ ഖുതുബിക്കും, അഫ്സൽ ഖുതുബിക്കും, ഷഹദ് ഖുതുബിക്കും മഅ്ദനുൽ ഇഖ്‌വാനിനു വേണ്ടി  ലോഗോ തയ്യാറാക്കിയ നാട്ടുകാരനായ ഫിറോസിനെയും  വേദിയിൽ ആദരിച്ചു. ചടങ്ങിൽ മീലാദാഘോഷത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള ഉപഹാരങ്ങൾക്കുള്ള മുഴുവൻ ചിലവും ഗ്രൂപ്പിന്റെ ഉപദേശക സമിതി അംഗം ശിഹാബ് അസ്സൻപുരക്കൽ ആഘോഷ കമ്മിറ്റി ട്രെഷറർ അബൂബക്കർ ഹാജിക്ക് കൈമാറി. അസ്‌കർ സ്വാഗതവും, മുനിസിപ്പൽ കൗൺസിലറും ഗ്രൂപ്പ് എക്സിക്യൂട്ടീവ് അംഗവുമായ പി എം ...

Read More

വിവാഹ വാഗ്ദാനം നൽകി പീഡനം യുവാവ് അറസ്റ്റിൽ

ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ഒരുമനയൂർ മൂന്നാം കല്ല് സ്വദേശി രായംമരക്കാർ വീട്ടിൽ ഉമ്മർ ഖത്താബ് (29) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസമായി പരാതിക്കാരിയുടെ വീട്ടിവെച്ചു നിരന്തരം പീഡിപ്പിച്ചിരുന്നതായും പലപ്പോഴായി 65000രൂപയും പത്ത് പവൻ സ്വർണ്ണാഭരണവും കൈക്കലാക്കുകയും തിരിച്ചു നൽകാതെ വഞ്ചിച്ചു എന്നുമാണ് പരാതി. വിവാഹ വാഗ്ദാനത്തിൽ നിന്നും ഇയാൾ പിന്മാറിയതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ചാവക്കാട് സി ഐ ജി ഗോപകുമാർ, എസ് ഐ മാധവൻ, എ എസ് ഐ അനിൽ മാത്യു, സി പി ഒ മാരായ റഷീദ്, മിഥുൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ്...

Read More

ചാവക്കാട്ടുകാരന് ബ്രിട്ടനിൽ രുചി അവാർഡ്

ബ്രിട്ടൻ : ഏഷ്യന്‍ ഷെഫ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതവായി ചാവക്കാട്ടുകാരൻ ആശിഷ്. ആലപ്പുഴ സ്‌റ്റൈല്‍ മീനും, നാടന്‍ ചിക്കന്‍ കറിയും വെച്ചാണ് ആശിഷ് അവാര്‍ഡ് നേടിയത്. ചാവക്കാട് തിരുവത്ര കോട്ടപ്പുറം സ്വദേശിയും നായർശേരി അരവിന്ദാക്ഷൻ ബേബി ദമ്പതികളുടെ മകനുമാണ്  കാര്‍ഡിഫ് മലയാളിയായ  ആശിഷ് അരവിന്ദാക്ഷന്‍. ഇക്കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലെ ഗ്രോസ്സ്‌നോവര്‍ ഹോട്ടലില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ സെലിബ്രിറ്റി ടി. വി അവതാരകനും എഴുത്തുകാരനുമായ ചാപ്മാനില്‍ നിന്നുമാണ് അവാര്‍ഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങിയത്. റോഗന്‍ ജോഷ് ചിക്കന്‍ കറിയും, മാങ്ങയിട്ടുവെച്ച ആലപ്പി ഫിഷ് കറിയും, തോരനും, തേങ്ങാ വറുത്തരച്ചു വച്ച നാടന്‍ ചിക്കന്‍ കറിയുമാണ് ആശിഷിനെ അവാര്‍ഡിലേക്ക് നയിച്ചത്. ആശിഷിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡിഫ് കൗബ്രിഡ്ജിലെ ഷാമ്പന്‍ റെസ്റ്റോറന്റ് വെയില്‍സിലെ ഏറ്റവും മികച്ച റെസ്റ്റോറന്റ് ആയും തിരഞ്ഞെടുത്തു. കൊച്ചി ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനുശേഷം തന്റെ പതിനെട്ടാം വയസില്‍ തുടങ്ങിയ യാത്രയാണ് ഇവിടെ വരെ എത്തിനില്‍ക്കുന്നതെന്നു ആശിഷ്...

Read More

നീതിക്ക് വേണ്ടി നിലകൊള്ളുക – ഷൗക്കത്തലി സഖാഫി

ചാവക്കാട് : അശരണർക്ക് താങ്ങായി മുസ്ലിം സമൂഹം മാറണമെന്ന് പ്രമുഖ വാഗ്മിയും തിരുവത്ര മഹല്ല് മുദരിസുമായ ഷൗക്കത്തലി സഖാഫി മണ്ണാർക്കാട് അഭിപ്രായപ്പെട്ടു. തിരുവത്ര ഡി ആർ മദ്രസ നബിദിന റാലിയോടനുബന്ധിച് പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിയുടെ പക്ഷത്ത് നിന്ന ചരിത്രമാണ് പ്രവാചകന്റേതെന്നും അനീതികൾക്കെതിരെ പോരാടുവാനുള്ള ആർജവം മുസ്‌ലിം സമൂഹം കൈവിടരുതെന്നും പറഞ്ഞു. നബിചര്യകൾ പിൻപറ്റി മുസ്ലിം സമൂഹത്തിന്റെ യശസ്സ് പൊതുസമൂഹത്തിൽ ഉയർത്തിപ്പിടിച്ചു ഇസ്ലാമിക നന്മകളെന്താണെന്നു മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവാനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മദ്റസ സദർ മുഅല്ലിം സമീർ സുഹരി അധ്യക്ഷത വഹിച്ചു. മദ്രസ വിദ്യാർത്ഥികളുടെ ദഫ്ഫു, സ്കൗട് എന്നിവയുടെ അകമ്പടിയോടെ നബിദിന ഘോഷയാത്രയും നടന്നു. ഘോഷയാത്രക്ക്‌ കെ ഹംസക്കുട്ടി, പി ടി മുജീബ്, ടി വി കമറുദ്ധീൻ, ടി എം യൂസഫ് ഹാജി, ടി കെ കോയ, പി കെ മജീദ്, എ എഛ് ഹസ്സൻ, റഷീദ്, മദ്രസ അദ്ധ്യാപകരായ മുഹമ്മദ് കോഡൂർ, ടി കാദർ...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2018
S M T W T F S
 123
45678910
11121314151617
18192021222324
252627282930