Select Page

Day: November 6, 2018

വര്‍ണാഭമായി വാക്കടപ്പുറം വേല

ചാവക്കാട്: വര്‍ണ പൂക്കാവടികളും വാദ്യമേളങ്ങളും കരിവീരന്‍മാരും അണിനിരന്ന എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം കണ്ണിനും കാതിനും കുളിര്‍മയായി. ഉച്ചക്ക് ആരംഭിച്ച ക്ഷേത്രഭരണസംഘത്തിന്റെ ഉത്സവം പഞ്ചവടി സെന്ററില്‍ നിന്ന് ആരംഭിച്ച് ക്ഷേത്രാങ്കണത്തിലെത്തി. വടക്കുഭാഗം ഉത്സവാഘോഷ കമ്മറ്റിയുടെ പകല്‍പൂരം എടക്കഴിയൂര്‍ നാലാംകല്ല് വാക്കയില്‍ ശ്രീഭദ്രകുടുംബക്ഷേത്രത്തില്‍ നിന്നും തെക്കുഭാഗം ഉത്സവാഘോഷ കമ്മറ്റിയുടെ പകല്‍പൂരം എടക്കഴിയൂര്‍ മുട്ടില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് പഞ്ചവടി സെന്ററിലെത്തി. തുടര്‍ന്ന് വൈകീട്ട് ക്ഷേത്രാങ്കണത്തില്‍ 11 ആനകള്‍ അണിനിരന്ന കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. മംഗലാംകുന്ന് അയ്യപ്പന്‍ ക്ഷേത്രഭരണ സംഘത്തിന് വേണ്ടി ഭഗവാന്റെ തിടമ്പേറ്റി. പുലര്‍ച്ചെ ക്ഷേത്രാങ്കണത്തില്‍ എത്തുന്ന ഉത്സവാഘോഷ കമ്മറ്റികളുടെ കൂട്ടിയെഴുന്നള്ളിപ്പോടെ ഉത്സവത്തിന് സമാപനമാകും. ക്ഷേത്രഭരണസംഘം പ്രസിഡന്റ് വാക്കയില്‍ വിശ്വനാഥന്‍, സെക്രട്ടറി കോങ്കണ്ടത്ത് വിശ്വംഭരന്‍, ട്രഷറര്‍ വേഴമ്പറമ്പത്ത് രാജന്‍, ടി.എ.അര്‍ജുനന്‍ സ്വാമി എന്നിവരും തെക്ക്, വടക്ക് വിഭാഗം ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികള്‍ എന്നിവര്‍ ഉത്സവത്തിന് നേതൃത്വം...

Read More

ചെമ്പൈവേദിയെ സംഗീതാസാന്ദ്രമാക്കി യുവസംഗീതജ്ഞ എം ജെ നന്ദിനി

ഗുരുവായൂർ : ചെമ്പൈവേദിയിൽ സംഗീതത്തിന്റെ മായിക ലോകം തീർത്ത് എം ജെ നന്ദിനിയും എം എസ് പരമേശ്വരനും കെ സത്യനാരായണയും. ആദ്യത്തെ കച്ചേരിയിൽ നേരത്തെ നിശ്ചയിച്ചിരുന്ന സംഗീതജ്ഞക്ക് പകരമായെത്തിയ നന്ദിനി കൃഷ്ണ സ്തുതികളാൽ സദസ്സിനെ ആനന്ദപുളകിതരാക്കി. കച്ചേരിയിൽ കൃഷ്ണസ്തുതികളും പരമ്പരാഗത കർണ്ണാടിക് കീർത്തനങ്ങളും നിറഞ്ഞുനിന്നു. കോടമ്പള്ളി ഗോപകുമാർ വയലിനും ഡോ.ജി ബാബു മൃദംഗത്തിലും ആറ്റിങ്ങൽ മധു(ഘടം) എന്നിവര്‍ നന്ദിനിക്ക് പക്കമേളമൊരുക്കി. എം എസ് പരമേശ്വരൻ അവതരിപ്പിച്ച കച്ചേരിയും വേറിട്ട സംഗീത പ്രയോഗത്താൽ അനുഭൂതിദായകമായി. വയല രാജേന്ദ്രൻ വയലിനും സനോജ് മൃദംഗത്തിലും എണ്ണക്കാട് മഹേസ്വരൻ(ഘടം), പരമേശ്വരന്‍ (ഖഞ്ചിറ) പക്കമേളമൊരുക്കി. കെ സത്യനാരായണ അവതരിപ്പിച്ച കീബോർഡ് കച്ചേറി ഉപകരണ സംഗീതത്തിന്റെ മാസ്മരീക പര്യേഗത്താൽ ആനന്ദഭരിതമാക്കി. രാഘവേന്ദ്ര റാവു (വയലിൻ), അക്ഷയ് ആനന്ദ്(മൃദംഗം), വെള്ളാറ്റഞ്ഞൂർ ശ്രീജിത് (ഘടം) എന്നിവർ പക്കമേളമൊരുക്കി. ഫോട്ടോ : ചെമ്പൈ സംഗിതോത്സവവേദിയിൽ എം ജെ നന്ദിനി കച്ചേരി അവതരിപ്പിക്കുന്നു ചെമ്പൈവേദിയിൽ നാളെ (2018 നവംബർ 7 ) ഗുരുവായൂർ:ചെമ്പൈ സംഗീതോത്സവത്തിലെ...

Read More

ശ്രദ്ധേരായ ഇന്ത്യക്കാർ – ട്രെന്റ്‌സെറ്റേഴ്‌സിൽ ചാവക്കാട് സ്വദേശി ഡോ. ഷൗജാദും

ചാവക്കാട്: ഗള്‍ഫ് മേഖലയിലും അമേരിക്ക ഉള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളിലും പ്രതിഭകൊണ്ട് ശ്രദ്ധേരായ ഇന്ത്യക്കാരുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന പുസ്തകം അണിഞ്ഞൊരുങ്ങി. ട്രെന്‍ഡ്‌സെറ്റേര്‍സ് എന്ന് പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ വെള്ളിയാഴ്ച പ്രകാശനം ചെയ്യും. കോഫീടേബിള്‍ രീതിയിലാണ്  ട്രെന്റ്‌സെറ്റേഴ്‌സ് രൂപകല്‍പന ചെയ്്തിരിക്കുന്നത്. പ്രവാസികളായി വിദേശ രാജ്യങ്ങളിലെത്തുകയും അവിടെ തരംഗമാവുകയും ചെയ്തവരെയാണ് പ്രധാനമായും പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നത്. ഒരുവര്‍ഷത്തോളമായി വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ സന്ദര്‍ശിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ചാവക്കാട് സ്വദേശിയും ചാവക്കാട് ഹയാത്ത് ആശുപത്രി ഉടമയും ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ഷൗജാദ് ഉൾപ്പെടെ 30 പേരുടെ വിശേഷങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസുഫലി മുതല്‍ എയറോസ്‌പേസ് രംഗത്തെ ടീനേജ് ബിസിനസുകാരനും ശ്രീലങ്കയിലെ സ്‌പെയ്‌സ് ഇന്‍ഫിനിറ്റി പ്രൈറ്റ് ലിമിറ്റഡിന്റെ ഉടമയുമായ മുഹമ്മദ് നാദിര്‍ഷ അടക്കമുള്ളവരുടെ വിജയ കഥകളും ജീവത പാഠങ്ങളിലൂടെയും കടന്നപോകുന്നു പുസ്തകം. ബ്രെസ്റ്റ് ക്യാന്‍സര്‍ ബോധവത്കരണ പ്രചാരണത്തിനായി ഒമാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2018
S M T W T F S
« Oct   Dec »
 123
45678910
11121314151617
18192021222324
252627282930