Select Page

Day: November 16, 2018

സുനിൽ പി ഇളയടത്തിനു നേരെ ആർ എസ് എസ് ആക്രമണം – പ്രോഗ്രസ്സീവ് പ്രതിഷേധിച്ചു

യു  എ ഇ : പ്രശസ്ത ചിന്തകനും, എഴുത്തുകാരനും, കാലടി സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗം അസോസിയേറ്റ്‌ പ്രൊഫസറുമായ സുനിൽ പി ഇളയിടത്തിന്‌ നേരെയുള്ള  ആക്രമണ ഭീഷണിയെയും, അദേഹത്തിന്‍റെ  ഓഫീസിന് നേരെ സംഘപരിവാർ ശക്തികള്‍ നടത്തിയ  ആക്രമണത്തിലും  പ്രോഗ്രസ്സീവ് യു എ ഇ കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍  സുനിൽ.പി ഇളയിടത്തെ എവിടെ കണ്ടാലും കല്ലെറിഞ്ഞു കെല്ലുമെന്നു സംഘപരിവാർ ശക്തികള്‍  വധഭീഷണി  മുഴക്കിയിരുന്നു. അതിന് പിന്നലയാണ് ഇപ്പോള്‍ അദേഹത്തിന്‍റെ ഓഫീസിന് നേരെ ആക്രമണം നടത്തുകയും ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ് തകര്‍ക്കുകയും, കാവിചിഹ്നങ്ങള്‍ വരയ്ക്കുകയും ചെയ്തിരിക്കുന്നത്. സാംസ്കാരിക പ്രവർത്തകരെയും, എഴുത്തുകാരെയും ഇല്ലാതാക്കി കേരളത്തെ ദുരന്തഭൂമിയാകാനുള്ള സംഘപരിവാർ ശക്തികളുടെ  നീക്കത്തെ ചെറുത്‌ തോല്‍പ്പിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒറ്റകെട്ടായ് മുന്നോട്ടു വരണമെന്നും അക്രമികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും പ്രോഗ്രസ്സീവ് യു എ ഇ കമ്മിറ്റി...

Read More

മണത്തല വിശ്വനാഥ ക്ഷേത്ര ദേശവിളക്ക് മഹോത്സവം നാളെ

ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്ര ദേശവിളക്ക് മഹോത്സവം നാളെ. അയ്യപ്പസ്വാമി സേവസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി (ഗൾഫ്) നടത്തുന്ന പതിമൂന്നാമത് ദേശവിളക്ക് മഹോൽസവത്തിനും അന്നദാനത്തിനും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ പ്രത്യക്ഷഗണപതിഹോമത്തോടെ ചടങ്ങുകൾക്കു തുടക്കമാകും . രാവിലെ ഒൻപതരക്ക് ആനയൂട്ട് നടക്കും . തുടർന്ന് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ പുരസ്‌കാര വിതരണവും ജീവകാരുണ്യസഹായ വിതരണവും നടക്കും. ഉച്ചക്കും രാത്രിയിലുമായി പതിനായിരത്തോളം പേർക്കായി നൽകുന്ന അന്നദാനത്തിനായി ക്ഷേത്രത്തിലെ ശിവശക്തി ഓഡിറ്റോറിയത്തിനു പുറമെ മറ്റൊരു പന്തലും കൂടി സജ്ജമാക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വൈകീട്ട് അഞ്ഞൂറോളം വനിതകളുടെ താലം, അയ്യപ്പസ്വാമി ക്ഷേത്രം മാതൃകയിൽ ആത്മീയാനുഭൂതി നൽകുന്ന തങ്കരഥം, ഉടുക്കുപാട്ട്, കാവടികൾ, നാദസ്വരം, പഞ്ചവാദ്യം, ആന, നാടൻ കലാരൂപങ്ങൾ തുടങ്ങിയവ അണിനിരക്കുന്ന പാലകൊമ്പ് എഴുന്നെള്ളിപ്പ് തിരുവത്ര ഗ്രാമക്കുളം കാർത്ത്യായനി ഭഗവതിക്ഷേത്രത്തിൽ നിന്നും രാത്രി ആറിന് പുറപ്പെട്ട് ഒൻപതു മണിയോടെ വിശ്വനാഥ ക്ഷേത്രസന്നിധിയിൽ എത്തിചേരും. രാത്രി ഗുരുവായൂർ ഭജനമണ്ഡലി അവതരിപ്പിക്കുന്ന ഭക്തിഗാനമേള അരങ്ങേറും....

Read More

ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു

അണ്ടത്തോട്: ദേശീയപാത ബൈക്ക് ഇടിച്ച് വഴിയാത്രികനായ വയോധികൻ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. അണ്ടത്തോട് പെരിയമ്പലം ലക്ഷംവീട് കോളനി റോഡ് താഴത്ത് വകയില്‍ ഇബ്രാഹിമാണ് (67) മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30നാണ് അപകടം. റോഡിനു കിഴക്കു ഭാഗത്തെ ചായക്കടയില്‍ പോയി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇബ്രാഹിമിനെ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബൈക്ക് യാത്രികരായ പെരിയമ്പലം പടിഞ്ഞാറയില്‍ ശുഹൈബ് (20), സഹോദരി സുഫിത എന്നിവർക്കാണ് പരിക്ക് പറ്റിയത്. ശുഹൈബിനെ തൃശൂരിലേയും സുഫിതയെ ചാവക്കാട്ടേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നാട്ടുകാർക്കൊപ്പം അണ്ടത്തോട് ഡ്രൈവേഴ്സ് ആമ്പുലൻസ്, നവോത്ഥാൻ സേവ സമിതി അമ്പുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. ഭാര്യ : സഫിയ. മക്കള്‍ : കമറുദ്ദീന്‍,...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

November 2018
S M T W T F S
« Oct   Dec »
 123
45678910
11121314151617
18192021222324
252627282930